കർണാടകയിൽ മണ്ണിടിച്ചിലിൽ കാണാതായ മലയാളി ഡ്രൈവർ അർജുന് വേണ്ടിയുള്ള തെരച്ചില്‍ ദൗത്യത്തിൽ നിർണായക വിവരം പുറത്ത്. നദിക്കടിയില്‍ ഒരു ട്രക്ക് കണ്ടെത്തിയെന്ന് കര്‍ണാടക മന്ത്രി സ്ഥിരീകരിച്ചു. മറ്റു ട്രക്കുകൾ ആ സമത്ത് ഇല്ലാതിരുന്നതിനാൽ അർജുനൻ ഓടിച്ച ട്രക്കാവാനാണ് സാധ്യത അർജുന് വേണ്ടിയുള്ള തെരച്ചില്‍ ആരംഭിച്ചിട്ട് ഇന്നേയ്ക്ക് ഒൻപതാം ദിവസം എത്തുന്നതിനിടെയാണ് നിർണായക വിവരം പുറത്ത് വന്നിരിക്കുന്നത്.
Tags:
LATEST NEWS
