കട്ടിപ്പാറ : കട്ടിപ്പാറ ഗ്രാമപഞ്ചായത്തിലെ ഏക ഹയർ സെക്കൻഡറി ആയ ഹോളി ഫാമിലി ഹയർ സെക്കൻഡറി സ്കൂളിലെ പെൺകുട്ടികൾക്കായി പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ശുചിത്വ മിഷൻ എസ് ബി എം ഫേസ് ടു ഫണ്ട് ഉപയോഗിച്ച് പഞ്ചായത്തും മാനേജ്മെന്റും സംയുക്തമായി നിർമ്മാണം പൂർത്തിയാക്കിയ ആധുനിക സൗകര്യങ്ങളോടുകൂടിയ ഗേൾസ് സാനിറ്ററി കോംപ്ലക്സ് സ്കൂൾ മാനേജർ റവ: ഫാദർ മിൽട്ടൺ മുളങ്ങാശ്ശേരിയുടെ അധ്യക്ഷതയിൽ കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പ്രേംജി ജെയിംസ് ഉദ്ഘാടനം നിർവഹിച്ചു.
കോഴിക്കോട് ജില്ലാ ശുചിത്വമിഷൻ കോഡിനേറ്റർ ശ്രീ എം ഗൗതമൻ KAS മുഖ്യാതിഥിയായിരുന്ന ചടങ്ങിന് സ്കൂൾ പ്രിൻസിപ്പാൾ ശ്രീ മഹേഷ് കെ ബാബു വർഗീസ് സ്വാഗത പ്രസംഗം നടത്തി. കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് സജിത ഇസ്മയിൽ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ അഷ്റഫ് താണ്ടിയേക്കൽ, വാർഡ് മെമ്പർമാരായ ശ്രീ ഷാഹിം ഹാജി, ശ്രീമതി ജിൻസി തോമസ്, പഞ്ചായത്ത് അസിസ്റ്റൻറ് സെക്രട്ടറി ശ്രീകുമാർ, ഓവർസിയർ ജസീല കെ കെ , PTA പ്രസിഡൻറ് ജോഷി ജോസഫ് മണിമല, ഹൈസ്കൂൾ അധ്യാപക പ്രതിനിധി സിസ്റ്റർ മിനി കുര്യൻ, കോൺട്രാക്ടർ ശ്രീ സുരേഷ് എസ്, വിദ്യാർത്ഥി പ്രതിനിധി നജാ ഫാത്തിമ, സ്റ്റാഫ് സെക്രട്ടറി ജോബി ജോസ് എന്നിവർ സംസാരിച്ചു.
