പുതുപ്പാടി :മലപുറം നെരൂക്കുംചാൽ ശമനി ചാരിറ്റബിൾ സൊസൈറ്റി മലപുറം അമ്പലപ്പടിയിൽ പുതുപ്പാടിയിലെ ജനകീയ ഡോക്ടർ ശാന്താറാമിന്റെ സ്മാരകമായി നിർമ്മിച്ച കിടപ്പുരോഗി താൽക്കാലിക പുനരധിവാസ കേന്ദ്രത്തിന്റെ ഉദ്ഘാടനം പ്രമുഖ ജീവകാരുണ്യ പ്രവർത്തകർ അഡ്വക്കേറ്റ് ഷമീർ കുന്നമംഗലം നിർവഹിച്ചു.
പുതുപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് നജ്മുന്നിസ ഷെരീഫ് അധ്യക്ഷത വഹിച്ചു
രണ്ടാം ചരമവാർഷികത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ പ്രമുഖ രക്തദാന പ്രവർത്തകർ ശ്രീജിത്ത് പുതുപ്പാടിയെ കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പ്രേംജി ജെയിംസ് മെമെന്റോ നൽകി ആദരിച്ചു ജില്ലാ പഞ്ചായത്ത് മെമ്പർ അംബിക മംഗലത്ത്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കുട്ടിയമ്മ മാണി, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ആയിഷാ ബീവി പി എം ഗീത കെ ജി ജാസിൽ എം കെ ഗിരീഷ് ജോൺ വി കെ ഹുസൈൻ കുട്ടി കെ സി വേലായുധൻ എം എ ജലീൽ അൻവർ ടി കെ ഡോ:വിജിൻ ജോസഫ്
ഫാദർ പ്രസാദ് റഷീദ് വി പി ജോർജ് മാത്യു (RPD KRWSA)എൽദോ ജോസ് (പ്രോജക്ട് കമ്മീഷണർ KRWSA) കെ വിജയകുമാർ
കെ ദാമോദരൻ
പി എം എ റഷീദ് ഡോ: നിതിൻ കരുൺ
സിദ്ദിഖ് കൈതപ്പൊയിൽ ഇസ്മായിൽ മാസ്റ്റർ ടി കെ
രാമചന്ദ്രൻ ടി സി
എം അബ്ദുൽ മജീദ് സലായി
മജീദ് പി കെ അബൂബക്കർ കെ പി എന്നിവർ സംസാരിച്ചു
ജനറൽ സെക്രട്ടറി വി മുഹമ്മദ് സ്വാഗതവും ചെയർമാൻ എൻ അഹമ്മദ് കുട്ടി നന്ദിയും പറഞ്ഞു
