ചമൽ : ചമൽ ഗവൺമെന്റ് എൽപി സ്കൂളിലെ കെയർ യൂണിറ്റും ഈങ്ങാപ്പുഴ ഐ ട്രസ്റ്റ് ഡിവൈൻ കണ്ണാശുപത്രിയും സംയുക്തമായി
വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും
വേണ്ടി സൗജന്യ നേത്ര ചികിത്സ ക്യാമ്പ് നടത്തി.
വിദ്യാർത്ഥികളിൽ അനുദിനം വർദ്ധിച്ചുവരുന്ന നേത്ര രോഗങ്ങൾ ആശങ്ക ജനിപ്പിക്കുന്നതാണ്. കുട്ടികൾക്ക് നേത്ര പരിശോധന നടത്തുന്നതിലൂടെ ഇത്തരം പ്രശ്നങ്ങൾക്ക് നേരത്തെ പരിഹാരം കണ്ടെത്താൻ കഴിയും.
ആശുപത്രി പി ആർ ഓ: അനിൽ പൗലോസ്, ഒപ്റ്റോമെട്രിസ്റ്റുമാരായ മത്തായി, അപർണ ജോസ്, തസ്നി എന്നിവർ പരിശോധനകൾക്ക് നേതൃത്വം നൽകി.
ഹെഡ്മാസ്റ്റർ ബഷീർ കൈപ്പാട്ട്, ചമൽ ജി എൽ പി സ്കൂൾ ഹെൽത്ത് കൺവീനർ ശ്രീമതി പ്രിയ സംബന്ധിച്ചു.
