Trending

ചാന്ദ്ര ദിനാചരണം ചമൽ നിർമല എൽ പി സ്കൂളിൽ



ചമൽ നിർമല എൽ പി സ്കൂളിൽ മനുഷ്യൻ ചന്ദ്രനിൽ കാലുകുത്തിയതിന്റെ അൻപത്തഞ്ചാം വാർഷിക ദിനം വിവിധ പരിപാടികളോടെ ആചരിച്ചു. പ്രധാനാധ്യാപിക റിൻസി ഷാജു ഉദ്ഘാടനം നിർവഹിച്ചു.

 സാങ്കൽപ്പിക സൗരയൂഥം, ക്വിസ് മത്സരം, വീഡിയോ പ്രദർശനം, ചിത്രരചന മത്സരം, പോസ്റ്റർ നിർമ്മാണം, എക്സിബിഷൻ തുടങ്ങിയവ സംഘടിപ്പിച്ചു.
 നീൽ ആംസ്ട്രോങ്ങിനെ മുഹമ്മദ് ഫസനും, സുനിത വില്യംസിനെ ഷസ ഫാത്തിമയും, അമ്പിളിമാമനെ ഇസാൻ മുഹമ്മദും വേഷപ്പകർച്ച അവതരിപ്പിച്ചത്കുട്ടികളെ ഏറെ ആകർഷിച്ചു.

 മൂന്ന്, നാല് ക്ലാസുകൾക്കായി നടത്തിയ ക്വിസ് മത്സരത്തിൽ ശ്രീലക്ഷ്മി പി എസും, അലാനി ബിജുവും ഒന്നാം സ്ഥാനവും,അനന്യ കെ സി, ഡാനിയേൽ ജിമ്മിച്ചൻ, ഇഷാ ഹനാൻ,എന്നിവർ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
 ഒന്ന് രണ്ട് ക്ലാസുകൾക്കായി നടത്തിയ ചിത്രരചനാ മത്സരത്തിൽ ശ്രീനിക എസ് നായർ, അമിക ബിജു എന്നിവർ ഒന്നാം സ്ഥാനവും ഡെൽന ട്രീസ ഷിന്റോ,മെൽവിൻ എം എസ് എന്നിവർ രണ്ടാം സ്ഥാനവും നേടി.
 കെ ജി വിഭാഗത്തിലെ ചിത്രരചന മത്സരത്തിൽ ദീൻ ദയാൽ, സാൻവിക എന്നിവർ ഒന്നാം സ്ഥാനവും, ഋതിക്ക് എൻ സാബു, മുഹമ്മദ് കെ എന്നിവർ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.

സുനു സാം,ക്രിസ്റ്റീന വർഗീസ്, അബേദ് കൃഷ്ണ, മുഹമ്മദ് റിൻഷാൻ എന്നിവർ സംസാരിച്ചു.
 രാജിഷ രഞ്ജിത്ത്, ഗോൾഡ ബിജു, അലിൻ ലിസ്ബത്ത് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി

Post a Comment

Previous Post Next Post