നാരങ്ങത്തോട് : സർവ്വ സംഘപരിത്യാഗി ധന്യൻ മാർ ഈവാനിയോസ് പിതാവിന്റെ 71-ാം ഓർമ്മപ്പെരുന്നാളിനോടനുബന്ധിച്ച് കോഴിക്കോട് വൈദിക ജില്ലയിൽ അനുസ്മരണ പദയാത്രയും വിശുദ്ധ കുർബാനയും ധൂപപ്രാർത്ഥനയും അവാർഡ് വിതരണവും നാരങ്ങാതോട് സെൻ്റ് പീറ്റർ & പോൾസ് മലങ്കര സുറിയാനി കത്തോലിക്കാ ദേവാലയത്തിൽ വച്ച് നടത്തപ്പെട്ടു. വൈദികരോടും സിസ്റ്റേഴ്സിനോടും മേഖലയിലെ പാസ്റ്ററൽ കൗൺസിൽ അംഗങ്ങളോടും വിശ്വാസികൾ ചേർന്ന് പുലിക്കയും ദേവാലയത്തിൽ നിന്ന് നാരങ്ങത്തോട് ദേവാലയം വരെ പദയാത്ര നടത്തി.
കോഴിക്കോട് വൈദിക ജില്ല പ്രോട്ടോ വികാരി റവ. ഫാ. തോമസ് മണ്ണിത്തോട്ടം ഈ അനുസ്മരണ ദിനത്തിന് നേതൃത്വം നൽകി. പൗരോഹിത്യ രജത ജൂബിലി ആഘോഷിക്കുന്ന ഫാ മാർട്ടിൻ വിലങ്ങുപാറയുടെ നേതൃത്വത്തിൽ മേഖലയിലെ വൈദികർ ഒരുമിച്ച് ചേർന്ന് വിശുദ്ധ കുർബാന അർപ്പിക്കുകയും അനുസ്മരണ പ്രഭാഷണം നടത്തുകയും ചെയ്തു. മേഖലാ വൈദിക സെക്രട്ടറി ഫാ സിജോ പന്തപ്പള്ളിൽ, ഫാ ജിമ്മി ചെറുപറമ്പിൽ, ഫാ മിഥുൻ പഠിക്കമാലിൽ, പാസ്റ്റർൽ കൗൺസിൽ അംഗങ്ങളായ പ്രിൻസ് പുത്തൻകണ്ടം, ജെയിംസ് കിഴക്കൻകര, ബിജു താണിക്കക്കുഴി, രാജു പുലിയളുങ്കൽ, മത്തായി മതാപ്പാറ, ഉഷ മൈക്കാവ് എന്നിവർ നേതൃത്വം നൽകി.
