Trending

ലോറി മണ്ണിനടിയിൽ അകപ്പെട്ട വാർത്ത കേരളത്തിൽ ആദ്യം നൽകിയത് താമരശ്ശേരിയിലെ പ്രാദേശിക വാർത്താ ഗ്രൂപ്പ്.




അഗോളയിൽ മലയിടിച്ചിലിൽ കോഴിക്കോട് സ്വദേശിയുടെ ലോറി കാണ്മാനില്ലെന്നും, ഡ്രൈവറെ കുറിച്ച് വിവരമില്ലെന്നും ലോറിയുടെ GPS സംവിധാനം അവസാന ലൊക്കേഷൻ കാണിച്ചത് മണ്ണിടിഞ്ഞ ഭാഗത്താണെന്നും ഫോട്ടോ സഹിതം കേരളത്തിൽ ആദ്യം വാർത്ത നൽകിയത് ടി ന്യൂസ് എന്ന പ്രാദേശിക വാർത്താ ഗ്രൂപ്പാണ്.കഴിഞ്ഞ 17 ന് വൈകുന്നേരമായിരുന്നു വാർത്ത നൽകിയത്. ലോറി ഡ്രൈവർ അർജുൻ്റെ സുഹൃത്തായ റോജി നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു വാർത്ത.തുടർന്ന് അതേ ദിവസം രാത്രിയോടെ മീഡിയാവൺ, മനോരമ തുടങ്ങിയ ചാനലുകൾ വാർത്ത നൽകി, എന്നാൽ മറ്റു ചാനലുകളൊന്നും ഈ വിവരം തന്നെ അറിഞ്ഞിരുന്നില്ല. പതിനെട്ടാം തിയ്യതി ഈ വാർത്തയുടെ ഫോളോ അപ്പ് നൽകി. കൂടുതൽ വിവരങ്ങൾ ശേഖരിക്കാൻ ലോറി ഉടമകളുടെ നേതാവായ തൃശൂർ സ്വദേശി സ്റ്റാലിനെ വിളിച്ചു, അപ്പാഴാണ് രക്ഷാപ്രവർത്തനം മന്ദഗതിയിലാണെന്നും കേരള സർക്കാർ ഇടപെടൽ ആവശ്യമാണെന്നും അറിയുന്നത്, ഉടൻ ഇദ്ദേഹത്തിൻ്റെ നമ്പർ മുഖ്യധാര മാധ്യമങ്ങൾക്ക് കൈമാറി, അങ്ങയാണ് പത്തൊൻപതാം തിയ്യതിയോടെ കേരളത്തിലെ മാധ്യമങ്ങൾ വിഷയം ചർച്ചയാക്കുന്നത്.പതിനാറാം തിയ്യതി 9.30 ഓടെയായിരുന്നു അപകടം.

Post a Comment

Previous Post Next Post