Trending

ഗണിത ക്ലബ് ഉദ്ഘാടനവും നാലാം ക്ലാസ് വിദ്യാർത്ഥികൾക്കുള്ള അബാക്കസ് പരിശീലനവും നടത്തി


പൂനൂർ: തേക്കുംതോട്ടം എ എം എൽ പി സ്കൂളിൽ 2024-25 അധ്യയന വർഷത്തെ ഗണിത ക്ലബ് ഉദ്ഘാടനം മുനീർ മാസ്റ്റർ ചോയിമടം നിർവഹിച്ചു. ഗണിത ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നാലാം ക്ലാസ് വിദ്യാർത്ഥികൾക്ക് നടത്തിയ അബാക്കസ് പരിശീലനത്തിന് ഗണിത ക്ലബ് കൺവീനർ നസീറ ടീച്ചർ നേതൃത്വം നൽകി. പി.ടി.എ പ്രസിഡണ്ട് റാമിസ് തേക്കുംതോട്ടത്തിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിന് ഹെഡ്മിസ്ട്രസ് ബുഷ്റ ടീച്ചർ സ്വാഗതം ആശംസിച്ചു. സീനിയർ അസിസ്റ്റന്റ് ഷമീന ടീച്ചർ, സനു ടീച്ചർ എന്നിവർ പരിപാടിക്ക് ആശംസകൾ അറിയിച്ചു. ഗണിതത്തോടുള്ള കുട്ടികളുടെ താല്പര്യം വളർത്തുന്നതിനും ഗണിതം ലളിതമാക്കിക്കൊണ്ട് കുട്ടികളിലേക്ക് എത്തിക്കാനും ഗണിത ശില്പശാലയിലൂടെ സാധിച്ചു. പരിപാടിക്ക് ജാസിൽ മാസ്റ്റർ നന്ദി പറഞ്ഞു.

Post a Comment

Previous Post Next Post