കട്ടിപ്പാറ : വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച താമരശ്ശേരി സബ്ജില്ലാ തല സാഹിത്യ ക്വിസ് മത്സരത്തിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കിയ കന്നൂട്ടിപ്പാറ ഐയുഎം എൽ പി സ്കൂളിലെ ഫിസ ഫാത്തിമയെയും മറ്റു ജേതാക്കളെയും അഭിനന്ദിച്ചു.ഹെഡ്മാസ്റ്റർ അബുലൈസ് തേഞ്ഞിപ്പലം സമ്മാനദാനം നിർവ്വഹിച്ചു. നാലാം സ്ഥാനത്തെത്തിയ ആയിശഹനീനയ്ക്കും HM സമ്മാനം നൽകി. അലിഫ് അറബിക് ടാലൻ്റ് ടെസ്റ്റിൽ ഒന്നാം സ്ഥാനം നേടിയ ആയിശ മെഹറിൻ ,രണ്ടാം സ്ഥാനത്തെത്തിയ ഫാത്തിമ ഹാദിയ, മൂന്നാം സ്ഥാനം നേടിയ അയിശ ഹനീന, ഫിസ ഫാത്തിമ, നജ്വ പി.വി, സിയ മെഹറിൻ എന്നിവർക്ക് സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. വിദ്യാരംഗം കലാ സാഹിത്യ വേദി കൺവീനർ ദിൻഷ ദിനേശ്, സ്റ്റാഫ് സെക്രട്ടറി ജസീന കെ.പി,സോഷ്യൽ ക്ലബ് കൺവീനർ തസ്ലീന പി.പി, അറബിക് ക്ലബ് കൺവീനർ കെ.സി ശിഹാബ്,ഉന്നതി കോർഡിനേറ്റർ ഫൈസ് ഹമദാനി, ഇംഗ്ലീഷ് ക്ലബ് കൺവീനർ അനുശ്രീ.പി.പി മുതലായവർ സംസാരിച്ചു.
വിജയികളെ ചീഫ് പ്രമോട്ടർ എ കെ അബൂബക്കർ കുട്ടി, PTA പ്രസിഡണ്ട് ഷംനാസ് പൊയിൽ, മദർ PTA പ്രസിഡണ്ട് സജ്ന നിസാർ, SSG ചെയർമാൻ അലക്സ് മാത്യു, കൺവീനർ സലാം കന്നൂട്ടിപ്പാറ, ഡോ. റഹിം കളത്തിൽ, ലിമ മുഹമ്മദ് മുതലായവർ അഭിനന്ദിച്ചു.
ആര്യാമുരളി, കെ.പി. മുഹമ്മദലി നേതൃത്വം നൽകി.
