Trending

കെഎസ്ഇബി ഓഫീസിൽ അതിക്രമം; യുവാവ് കസ്റ്റഡിയിൽ


തിരുവമ്പാടി: പണമടക്കാത്തതിന് വൈദ്യുതി കണക്ഷൻ വിഛേദിച്ചതിനെ തുടർന്ന് ഇന്നലെ ലൈൻമാനെ മർദ്ദിച്ച സംഘത്തിന്റെ നേതൃത്വത്തിൽ ഇന്ന് തിരുവമ്പാടി കെ എസ് ഇ ബി സെക്ഷൻ ഓഫീസിൽ അതിക്രമം. തിരുവമ്പാടി സ്വദേശി യു.സി അജ്മലും സഹോദരൻ ഫഹദാദുമാണ് തിരുവമ്പാടി കെ എസ് ഇ ബി ഓഫീസിൽ അക്രമം നടത്തിയത്. അക്രമത്തിൽ അസിസ്റ്റന്റ് എൻജിനിയർ ഉൾപ്പടെ 10 ഓളം ജീവനക്കാർക്ക് പരിക്കേറ്റു.

ഓഫീസിലെ കംപ്യൂട്ടറുകൾ അടിച്ചു തകർക്കുകയും ഫയലുകൾ നശിപ്പിക്കുകയും ചെയ്തു. അസിസ്റ്റന്റ് എൻജിനിയർ പ്രശാന്തിന്റെ ദേഹത്തുകൂടി മലിന ജലം ഒഴിക്കുകയ്യും ജീവനക്കാരെ മർദിക്കുകയും ചെയ്യ്തു. ഓഫീസ് അടിച്ച് തകർക്കുന്നതിനിടെ ഫർണിച്ചറുകൾ ദേഹത്ത് വീണാണ് കൂടുതലും ജീവനക്കാർക്ക് പരിക്കേറ്റത്. പ്രതികളെ തിരുവമ്പാടി പോലീസ് കസ്റ്റഡിയിൽ എടുത്തു. പരിക്കേറ്റ ജീവനക്കാർ മുക്കം കമ്യൂണിറ്റി ഹെൽത്ത് സെന്ററിൽ ചികിത്സയിലാണ്.

വൈദ്യുതി ബിൽ അടക്കാത്തതുമൂലം സഹോദരൻ ഫഹദാദും കെ എസ് ഇ ബി ഓഫീസിൽ എത്തി ചോദ്യം ചെയ്യുകയും അക്രമം നടത്തുകയും ചെയ്തതത്. തുടന്ന് പോലീസ് കേസെടുത്ത് ഇരുവരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു

Post a Comment

Previous Post Next Post