കട്ടിപ്പാറ : ഗ്യാസ് കണക്ഷനുകൾ മസ്റ്ററിങ് ചെയ്യണമെന്ന കേന്ദ്രസർക്കാറിന്റെ നിർദേശം വന്നതോടെ അക്ഷയ സെന്ററുകളിലും ഓൺലൈൻ സെന്ററുകളിലും ഉപഭോക്താക്കളുടെ വലിയ തിരക്കാണ്.
ഈ സാഹചര്യത്തിലാണ്
കട്ടിപ്പാറ യങ്ങ് ലൈറ്റ്സ് ആർട്സ് & സ്പോർട്സ് ക്ലബ്ബും,
കട്ടിപ്പാറ ഗ്രാമപഞ്ചായത്തും,പൂനൂർ ഇന്ത്യൻ ഗ്യാസ് ഏജൻസിയും ചേർന്ന് സംയുക്തമായി ഉപഭോക്താക്കൾക്ക് സൗജന്യ മസ്റ്ററിംഗ് ക്യാമ്പ് സംഘടിപ്പിച്ചത്.
ഇന്നലെ രാവിലെ പത്തു മുതൽ വൈകീട്ട് നാലുവരെ ഇട്ടിയപ്പാറ ബിൽഡിംഗ് (കട്ടിപ്പാറ പഞ്ചായത്തിനു സമീപം)വെച്ച് ആണ് ക്യാമ്പ് സംഘടിപ്പിച്ചിത്.
320 ഓളം ഉപഭോക്താക്കൾ മാസ്റ്ററിംഗ് പൂർത്തിയാക്കി
പരിപാടിയുടെ ഉദ്ഘാടനം കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പ്രേംജി ജെയിംസ് നിർവഹിച്ചു. പഞ്ചായത്ത് അംഗം ഷാഹിം ഹാജി ചടങ്ങിൽ അധ്യക്ഷത വഹിച്ചു .
ക്യാമ്പ് നടത്തിപ്പിന് എല്ലാവിധ സഹായവുമായി
യങ്ങ് ലൈറ്റ്സ് ആർട്സ് & സ്പോർട്സ് ക്ലബ് ഭാരവാഹികൾ മുന്നിട്ട് നിന്നതോടെ ക്യാമ്പ് വൻ വിജയമായി.
