മംഗളൂരു:ഉള്ളാള്‍ ഖാസിയായി കാന്തപുരം എ.പി. അബൂബക്കർ മുസ്‍ലിയാരെ നിയമിച്ചു.. നിയമന വിവരം ദർഗ പ്രസിഡന്റ് ബി.ജി. ഹനീഫ് ഹാജി, ജനറല്‍ സെക്രട്ടറി മുഹമ്മദ് ശിഹാബുദ്ദീൻ സഖാഫി എന്നിവർ വാർത്ത കുറിപ്പില്‍ അറിയിച്ചു.
ഉള്ളാള്‍ ദർഗ മദനി ഹാളില്‍ ഞായറാഴ്ച വൈകുന്നേരം ചേർന്ന യോഗമാണ് തീരുമാനമെടുത്തത്. ഫസല്‍ കോയമ്മ തങ്ങള്‍ കൂറത്ത് മരണപ്പെട്ടതിനെ തുടർന്ന് ഒഴിവുവന്ന പദവിയിലാണ് നിയമനം.കാന്തപുരം അടുത്ത മാസം അഞ്ചിന് ചുമതലയേല്‍ക്കും..
