Trending

ഡോ: ശാന്തറാം അവാർഡ് പി.ബാലന്



പുതുപ്പാടി : ഡോക്ടർ ശാന്തറാമിന്റെ സ്മരണാർത്ഥം ആരോഗ്യ സാമൂഹ്യ രംഗത്ത് പുതുപ്പാടി , കോടഞ്ചേരി പഞ്ചായത്തുക്കളിൽ നിന്ന് നിസ്വാർഥ സേവനം ചെയ്യുന്നവർക്ക് കൈതപ്പൊയിൽ ദിവ്യ ക്ലബ്ബ് ഏർപ്പെടുത്തിയ അവാർഡിന് പുതുപ്പാടി, വെസ്റ്റ് കൈതപ്പൊയിൽ സ്വദേശി പി.ബാലൻ (നാട്ടുക്കാരുടെ ബാലേട്ടൻ) അർഹനായി ഡോക്ടറുടെ രണ്ടാം ചർമ വാർഷികദിനത്തിൽ ഇദ്ദേഹത്തിനുള്ള അവാർഡ് പുതുപ്പാടി ഗ്രാമ പഞ്ചായത്ത് വൈ.പ്രസിഡണ്ട് ഷിജു ഐസക്ക് നൽകി
ചടങ്ങിൽ ക്ലബ്ബ് പ്രസിഡണ്ട് സീ.കെ.ബഷീർ അധ്യക്ഷ്യം വഹിച്ചു
ആർ.കെ.ഷാഫി, എ.പി. ബഷീർ നൗഷാദ് പി.പി, കെ.സി ശിഹാബ്, ആർ.കെ മനാഫ് എന്നിവർ ആശംസകൾ നേർന്നു.

സെക്രട്ടറി വി.കെ. കാദർ സ്വാഗതവും മുജീബ് പി.എസ്. നന്ദിയും പറഞ്ഞു

Post a Comment

Previous Post Next Post