കട്ടിപ്പാറ :കട്ടിപ്പാറ ഹോളി ഫാമിലി ഹൈസ്കൂളിൽ മേഖലാ ശാസ്ത്ര കേന്ദ്രത്തിന്റെയും കോഴിക്കോട് പ്ലാനറ്റേറിയത്തിന്റെയും സഹകരണത്തോടെ സ്പേസ് എക്സിബിഷൻ നടത്തി. ബഹിരാകാശ സാങ്കേതികവിദ്യ മാനവിക വികസനത്തിന് എന്ന പ്രമേയം അടിസ്ഥാനമാക്കി നടത്തിയ ചലിക്കുന്ന ശാസ്ത്രപ്രദർശനം കുട്ടികളുടെ അറിവും കൗതുകവും വളർത്തുന്നതിന് സഹായകമായിരുന്നു.ഗ്രാമപ്രദേശങ്ങളിലെ കുട്ടികൾക്ക് സയൻസിൽ താൽപര്യം വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ എക്സിബിഷൻ സംഘടിപ്പിച്ചത്. ശാസ്ത്രത്തിന്റെയും സാങ്കേതികവിദ്യയുടെയും വിവിധ തീമുകളെ അടിസ്ഥാനമാക്കിയുള്ള 20 ശാസ്ത്ര പ്രദർശനങ്ങളാണ് ഉണ്ടായിരുന്നത്. ബഹിരാകാശ പഠനം, ഉപഗ്രഹവിക്ഷേപണം, കാലാവസ്ഥ മാറ്റങ്ങൾ, ഭൗമ നിരീക്ഷണം തുടങ്ങിയവ ഉൾപ്പെട്ടതായിരുന്നു പ്രദർശനം. കട്ടിപ്പാറ നസ്രത്ത് എൽപി ,യുപി സ്കൂളുകൾ ചമൽ നിർമല യുപി സ്കൂൾ ,കട്ടിപ്പാറ ഹോളി ഫാമിലി ഹൈസ്കൂൾ ,ഹയർ സെക്കൻഡറി സ്കൂൾ വി ഒ ടി യുപി സ്കൂൾഎന്നീ സ്കൂളുകളിലെ വിദ്യാർത്ഥികൾ ശാസ്ത്ര പ്രദർശനം കാണാൻ എത്തി.
സ്കൂൾ പ്രധാനാധ്യാപിക ബെസി കെ യു സയൻസ് എക്സിബിഷൻ ഉദ്ഘാടനം ചെയ്തു. സയൻസ് അധ്യാപകർ പരിപാടികൾക്ക് നേതൃത്വം നൽകി.
