പൂനൂർ : തേക്കുംതോട്ടം എ.എം എൽ.പി.സ്കൂളിൽ രക്ഷിതാക്കൾക്കുള്ള ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസും പി.ടി.എ ജനറൽബോഡി യോഗവും സംഘടിപ്പിച്ചു. താമരശ്ശേരി എക്സൈസ് ഇൻസ്പെക്ടർ ബിജു പി.എബ്രഹാം രക്ഷിതാക്കൾക്കുള്ള ക്ലാസ് അവതരണത്തിന് നേതൃത്വം നൽകി.
2024-25 അധ്യയന വർഷത്തെ ജനറൽ ബോഡി യോഗത്തിൽ പുതിയ പി.ടി.എ ഭാരവാഹികളെ തിരഞ്ഞെടുക്കുകയും ചെയ്തു. ഈ അധ്യയന വർഷത്തെ പി.ടി.എ പ്രസിഡണ്ടായി റാമിസ് തേക്കുംതോട്ടവും, വൈസ് പ്രസിഡണ്ടായി സലിം പൂക്കോടും സ്ഥാനമേറ്റു.
ചടങ്ങിന് ഹെഡ്മിസ്ട്രസ് ബുഷ്റ ടീച്ചർ സ്വാഗതം ആശംസിച്ചു. പി. ടി. എ എക്സിക്യൂട്ടീവ് ഭാരവാഹികളായ സലാം മാസ്റ്റർ കോളിക്കൽ, അബ്ദുൽ ഗഫൂർ, ജാസിൽ മാസ്റ്റർ എന്നിവർ സംബന്ധിച്ചു.
