കട്ടിപ്പാറ : കന്നൂട്ടിപ്പാറ ഐയുഎം എൽപി സ്കൂളിലെ തനത് മെഗാ ക്വിസ് പ്രോഗ്രാമായ അറിവിൻ ചെപ്പിൻ്റെ ആദ്യ എപ്പിസോഡിലെ ജേതാക്കളെ തെരഞ്ഞെടുത്തു. അയിഷ ഹനീന ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഫിസ ഫാത്തിമ രണ്ടാമതും, ഫാത്തിമ ഹാദിയ മൂന്നാം സ്ഥാനത്തുമെത്തി.
വിജയികൾക്ക് ചീഫ് പ്രമോട്ടറും കട്ടിപ്പാറ പഞ്ചായത്ത് വികസന കാര്യ സ്റ്റാൻ്റിങ്ങ് കമ്മറ്റി ചെയർമാനുമായ എ കെ അബൂബക്കർ കുട്ടി സമ്മാനദാനം നടത്തി. കുട്ടികളുടെ വിജ്ഞാനതൃഷ്ണയെ ഉദ്ദീപിപ്പിച്ച് അറിവിൻ്റെ പുതിയ ചക്രവാളങ്ങളിലേക്കു നയിക്കുവാൻ അറിവിൻ ചെപ്പ് പോലെയുള്ള പ്രവർത്തനങ്ങൾ സഹായകരമാണെന്നു അദ്ദേഹം പറഞ്ഞു. ഹെഡ്മാസ്റ്റർ അബുലൈസ് തേഞ്ഞിപ്പലം അധ്യക്ഷനായി. കെ.സി ശിഹാബ് ആശംസാപ്രസംഗം നടത്തി. അറിവിൻ ചെപ്പ് കോർഡിനേറ്റർ പി.പി. തസലീന സ്വാഗതവും സ്റ്റാഫ് സെക്രട്ടറി കെ.പി ജസീന നന്ദിയും പറഞ്ഞു.
ഫൈസ് ഹമദാനി ,ദിൻഷ ദിനേശ്,ടി. ഷബീജ്, റൂബി എം എ , അനുശ്രീ.പി.പി,ആര്യ മുരളി നേതൃത്വം നൽകി.
