ചമൽ :ചമൽ നിർമല യുപി സ്കൂളിൽ ആവേശപൂർവ്വമായ സ്കൂൾ ഇലക്ഷൻ നടന്നു.സ്കൂൾ ലീഡർ, സ്പോർട്സ് ലീഡർ, ആർട്സ് ലീഡർ എന്നീ സ്ഥാനത്തേക്കാണ് മത്സരങ്ങൾ നടന്നത്.രാവിലെ 10 മണി മുതൽ കനത്ത പോളിംഗ് ആയിരുന്നു..പ്രതികൂല കാലാവസ്ഥ ആയിരുന്നിട്ടും 95 ശതമാനം പോളിംഗ് ആണ് രേഖപ്പെടുത്തിയത്.പ്രിസൈഡിങ് ഓഫീസേഴ്സ് ,പോളിംഗ് ഓഫീസേഴ്സ് ,പോലീസ് ഓഫീസേഴ്സ്, JRC കേഡറ്റ്സ് എന്നിവരുടെ നേതൃത്വത്തിൽ നടന്ന പോളിംഗ് സമാധാനപൂർണമായിരുന്നു.
സ്കൂൾ ലീഡർ സ്ഥാനത്തേക്ക് 7ബി ക്ലാസിലെ അളകനന്ദ കെ വൻഭൂരിപക്ഷത്തോടെ ജയിച്ചു.സ്പോർട്സ് ലീഡറായി മുഹമ്മദ് സിനാൻ.പി യും ആർട്സ് ലീഡറായി മുഹമ്മദ് ജിഹാദ് കെ
.കെ യും തെരഞ്ഞെടുക്കപ്പെട്ടു.
സ്കൂൾ ഇലക്ഷൻ വാർത്തയുടെ തൽസമയ സംപ്രേഷണം നടന്നു.ആഹ്ലാദ പ്രകടനത്തെ തുടർന്ന് വിജയികൾ വോട്ട് ചെയ്തവർക്ക് നന്ദി പറഞ്ഞു.
