Trending

അലിഫ് അറബിക് ടാലൻ്റ് ടെസ്റ്റ്: അയിശ മെഹറിൻ ചാമ്പ്യൻ, ഫാത്തിമ ഹാദിയക്ക് രണ്ടാം സ്ഥാനം.


കട്ടിപ്പാറ : കന്നൂട്ടിപ്പാറ ഐയുഎം എൽപി സ്കൂളിൽ സംഘടിപ്പിച്ച അലിഫ് അറബിക് ടാലൻ്റ് ടെസ്റ്റിൽ ആയിഷ മെഹറിൻ ചാമ്പ്യനായി. ഫാത്തിമ ഹാദിയ രണ്ടാം സ്ഥാനം കരസ്ഥമാക്കി. ഫിസ ഫാത്തിമ, നജ്വ പി.വി, ആയിഷ ഹനീന, സിയ മെഹ്റിൻ കെ കെ എന്നിവർ മൂന്നാമതെത്തി.
ലോകത്ത് ഏറ്റവും വേഗത്തിൽ വളരുന്ന ഭാഷയായ അറബിക്കിനോട് കുട്ടികൾ കാണിക്കുന്ന താൽപര്യം പ്രതീക്ഷാനിർഭരമാണെന്ന് ഹെഡ്മാസ്റ്റർ അബുലൈസ് തേഞ്ഞിപ്പലം പറഞ്ഞു. വിജയികളെയും, വളരെ മികച്ച നിലയിൽ ടെസ്റ്റ് നടത്തുവാൻ നേതൃത്വം നൽകിയ അറബിക് ക്ലബ് കൺവീനർ കെ.സി ശിഹാബ് മാസ്റ്ററെയും അദ്ദേഹം അഭിനന്ദിച്ചു.
  ചീഫ് പ്രമോട്ടർ എ കെ അബൂബക്കർ കുട്ടി, പിടിഎ പ്രസിഡണ്ട് ഷംനാസ് പൊയിൽ, മദർ പിടിഎ പ്രസിഡണ്ട് സജ്ന നിസാർ, SSG ചെയർമാൻ അലക്സ് മാത്യു, കൺവീനർ കെ കെ സലാം, മാനജിംഗ് കമ്മറ്റി സെക്രട്ടറി അബ്ദുള്ള മലയിൽ, വൈസ് പ്രസിഡണ്ട് ലിമ മുഹമ്മദ്, വിദ്യാരംഗം കൺവീനർ കെ ടി ആരിഫ്, സ്റ്റാഫ് സെക്രട്ടറി ജസീന കെ.പി, SRG കൺവീനർ ദിൻഷ ദിനേശ്, സ്കൂൾ സുരക്ഷ നോഡൽ ഓഫിസർ ടി.ഷബീജ്, ഉന്നതി കോർഡിനേറ്റർ ഫൈസ് ഹമദാനി, സോഷ്യൽ ക്ലബ് കൺവീനർ പി പി തസലീന, ഗണിത ക്ലബ് കൺവീനർ എം എ റൂബി, ഹരിതസഭ കൺവീനർ അനുശ്രീ. പി പി മുതലായവരും വിജയികളെ അഭിനന്ദിച്ചു.

Post a Comment

Previous Post Next Post