Trending

സ്ക്കൂൾ പാർലമെൻ്റ് ഇലക്ഷൻ നടത്തി.


കട്ടിപ്പാറ : വെട്ടിഒഴിഞ്ഞതോട്ടം എസ് എസ് എം യു പി സ്കൂളിൽ സ്ക്കൂൾ പാർലമെൻ്റ് ഇലക്ഷൻ സാമൂഹ്യ ശാസ്ത്ര ക്ലബ്ബിൻ്റെ നേതൃത്വത്തിൽ ജനാധി പത്യ രീതിയിൽ നടത്തി. 87 ശതമാനം പോളിംഗ് രേഖപ്പെടുത്തിയതായി പ്രിസൈഡിംഗ് ഓഫീസർ അഹ്നസ് കെ.പി ഓൺലൈൻ ന്യൂസിനോട് പറഞ്ഞു. സ്ക്കൂൾ ലീഡറായി അഫ്രിൻഫർഹത്തിനെ തെരഞ്ഞെടുത്തു. ഡെപ്യൂട്ടി ലീഡറായി തെരഞ്ഞെടുത്ത സിനാൻ ടി.എം ദിയ ബത്തൂൽ തുല്ല്യ വോട്ട് നേടി. സ്പോർട്സ് സെക്രട്ടറിയായി നിഹാൽ എ.കെ യെ തെരഞ്ഞെടുത്തു. സത്യപ്രതിജ്ഞ ചടങ്ങ് തിങ്കളാഴ്ച്ച നടക്കുമെന്ന് പ്രധാനധ്യാപകൻ നസീഫ് സീ.പി പറഞ്ഞു. സൽസ കെ , വിസിത എ.കെ , ഖലീലുറഹ്മാൻ ഒ.വി, റഹീന സീ.വി ,എന്നിവരുടെ നേതൃത്വത്തിലാണ് തെരഞ്ഞെടുപ്പ് നടത്തിയത്. പി.ടി എ പ്രസിഡൻ്റ് കെ.പി നാസർ വിജയാഘോഷത്തിൽ പങ്കെടുത്ത് വിജയികൾക്ക് ആശംസകൾ അറിയിച്ചു

Post a Comment

Previous Post Next Post