താമരശ്ശേരി: പൊതുവിദ്യാഭ്യാസ വകുപ്പിൻ്റെ അനുമതിയോടെ കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച അറബിക് ടാലൻ്റ് ടെസ്റ്റിൻ്റെ താമരശ്ശേരി ഉപജില്ലാ തലമൽസരം താമരശ്ശേരി ഗവ യു.പി.സ്കൂളിൽ നടന്നു.എൽ.പി, യു.പി, ഹൈസ്കൂൾ, ഹയർ സെക്കൻ്ററി തലങ്ങളിൽ നിന്നായി നിരവധി വിദ്യാർത്ഥികൾ പങ്കെടുത്തു.
എൽ.പി.വിഭാഗത്തിൽ
വെട്ടി ഒഴിഞ്ഞ തോട്ടം ജി.എൽ.പി സ്കൂളിലെ ആയിഷ ഹെസ ഒന്നാം സ്ഥാനം നേടി. അണ്ടോണ എ.എം യു.പി. സ്കൂളിലെ ആയിഷ ഹന്ന രണ്ടാം സ്ഥാനവും നൂറാം തോട് എ എം എൽ പി സ്കൂളിലെ ഷെസ ഹൈരിയ്യ മൂന്നാം സ്ഥാനവും നേടി.
യു.പി.വിഭാഗത്തിൽ തെയ്യപ്പാറ സെൻ്റ് തോമസ് സ്കൂളിലെ അൻഷിഫ ഒന്നാം സ്ഥാനത്തെത്തി. ഈങ്ങാപ്പുഴ എംജിഎം എച്ച്എസിലെ ഹന ഫാത്തിമ രണ്ടാം സ്ഥാനവും ചമൽ നിർമ്മല യു.പി. സ്കൂളിലെ ആദിൽ ഷാൻ മൂന്നാം സ്ഥാനവും നേടി.
ഹൈസ്കൂൾ വിഭാഗത്തിൽ കട്ടിപ്പാറ ഹോളി ഫാമിലി ഹൈസ്കൂളിലെ ഹാദി സയാൻ ഒന്നാം സ്ഥാനം നേടി.പുതുപ്പാടി ഹയർ സെക്കൻ്ററി സ്കൂളിലെ മുഹമ്മദ് ഷിഹാൻ രണ്ടാം സ്ഥാനവും
ഈങ്ങാപ്പുഴ എം.ജി.എം ഹയർ സെക്കൻ്ററി സ്കൂളിലെ ഹാദിയ ഫാത്തിമ മൂന്നാം സ്ഥാനവും നേടി.
ഹയർ സെക്കൻ്ററി വിഭാഗത്തിൽ താമരശ്ശേരി ഗവ.ഹയർ സെക്കൻ്റെറി സ്കൂളിലെ ഫിദ ഫാത്തിമ പി.സി ജില്ലാതല മൽസരത്തിന് യോഗ്യത നേടി. താമരശ്ശേരി ജി.യു.പി. സ്കൂളിൽ നടന്ന ചടങ്ങിൽ കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.എം അശ്റഫ് മാസ്റ്റർ ട്രോഫികളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. കെ എ ടി എഫ് ഉപജില്ല സെക്രട്ടറി ടി.മുഹമ്മദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. അലിഫ് സബ് ജില്ലാ കൺവീനർ കെ.ടി. അബ്ദുൽ നാസർ മാസ്റ്റർ വിജയികളെ പ്രഖ്യാപിച്ചു.കെ.എ.ടി.എഫ് വിദ്യാഭ്യാസ ജില്ലാ സെക്രട്ടറി ടി.നൂറുദ്ദീൻ മാസ്റ്റർ, കെ. അബ്ദുൽ നാസർ മദനി, കെ.സി.സുലൈഖ ടീച്ചർ, മുഹമ്മദ് മാസ്റ്റർ വാവാട്, അതുൽകൃഷ്ണ ആശംസകൾ നേർന്നു. കൺവീനർ നാസർ മാസ്റ്റർ സ്വാഗതവും പി. മഷ്ഹൂദ് മാസ്റ്റർ നന്ദിയും പറഞ്ഞു.
