കിനാലൂർ : സർഗം റെസിഡൻസ് അസോസിയേഷൻ കിനാലുരിന്റെ നേതൃത്വത്തിൽ സൗജന്യ ഗ്യാസ് മസ്റ്ററിങ് ഹെൽപ്പ് ഡെസ്ക് നടത്തി. പരിപാടിയുടെ ഉൽഘാടനം പ്രസിഡന്റ് ഷാജി മേലെടത്ത് നിർവ്വഹിച്ചു. എക്സിക്യൂട്ടീവ് മെമ്പർമാരായ മുഹമ്മദ് കാരണോത്ത്, നാസർ ചെട്ടിച്ചാത്ത്, പ്രഭാകരൻ പി കെ, നജീബ് എന്നിവർ പങ്കെടുത്തു. റഷീദ് സി, നവ്യ ലക്ഷ്മി, നന്ദന ദിനേശ് എന്നിവർ നേതൃത്വം നൽകി. സെക്രട്ടറി ഷാനവാസ് കുറുമ്പൊയിൽ സ്വാഗതവും ട്രെഷറർ ദിനേശൻ ആശാരിക്കൽ നന്ദിയും പറഞ്ഞു.
