കാസർകോട്: നല്ലോംപുഴയില്‍ കേടായ മീറ്റർ മാറ്റി സ്ഥാപിക്കുന്നതിലെ തർക്കത്തെ തുടർന്ന് കെഎസ്‌ഇബി ജീവനക്കാരെ വാഹനമിടിപ്പിച്ചതായി പരാതി.കെഎസ്‌ഇബി ജീവനക്കാരനായ അരുണ്‍ കുമാറിന് പരുക്കേറ്റു. നല്ലോംപുഴ മാരിപ്പുറത്ത് ജോസഫിന്റെ വീട്ടിലെ കേടായ മീറ്റർ മാറ്റി സ്ഥാപിക്കുന്നതിലെ തർക്കമാണ് ആക്രമണത്തിലേക്കെത്തിയത്. കേടായ മീറ്റർ മാറ്റാൻ കഴിയില്ലെന്ന നിലപാടിലായിരുന്നു ജോസഫ്. കെഎസ്‌ഇബി ജീവനക്കാരെത്തി മീറ്റർ മാറ്റി തിരിച്ചു പോകുന്നതിനിടയില്‍ ജോസഫിന്റെ മകൻ ജീപ്പിലെത്തി ബൈക്കിന് പുറകില്‍ ഇടിക്കുകയായിരുന്നു. ബൈക്കില്‍ നിന്നും വീണ ജീവനക്കാരെ വാഹനത്തിലെ ജാക്കി ലിവർ വെച്ചും അടിച്ചു. സംഭവത്തില്‍ കെ എസ് ഇ ബി ഉദ്യോഗസ്ഥർ പോലീസില്‍ പരാതി നല്‍കി. പരിക്കേറ്റ അരുണ്‍കുമാർ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്..
കേടായ മീറ്റർ മാറ്റുന്നതിലെ തർക്കം: KSEB ജീവനക്കാരനെ വാഹനമിടിപ്പിച്ചു, ജാക്കി ലിവർ കൊണ്ടടിച്ചു പരിക്കേൽപ്പിച്ചു.
byC News Kerala
•
0
