Trending

ബഷീർ അനുസ്മരണം


കട്ടിപ്പാറ : കട്ടിപ്പാറ ഹോളി ഫാമിലി ഹൈസ്കൂളിൽ ബഷീർ അനുസ്മരണ ദിനത്തോടനുബന്ധിച്ച് വിവിധ പരിപാടികൾ നടത്തി. ഹെഡ്മിസ്ട്രസ് ബെസികെ.യു ബഷീർ അനുസ്മരണ സന്ദേശം നൽകി. വിദ്യാർത്ഥി പ്രതിനിധി നിയ സജീവൻ വിശ്വമാനവനായ ബഷീറിനെക്കുറിച്ചു സംസാരിച്ചു. അസിൻതോമസ് മതിലുകൾ എന്ന നോവൽ പരിചയപ്പെടുത്തി. ബഷീർ കൃതികളുടെ പ്രദർശനം നടത്തി. ബഷീർ ദിന ക്വിസ് ,ബഷീർ കഥാപാത്രങ്ങളുടെ ചിത്രാവിഷ്കാരം, അടിക്കുറിപ്പ് തയ്യാറാക്കൽ എന്നീ മത്സരങ്ങൾ നടത്തി . സ്കൂളിലെ മലയാളം അധ്യാപകർ പരിപാടികൾക്ക് നേതൃത്വം നൽകി.

Post a Comment

Previous Post Next Post