താമരശ്ശേരി : ചെറുപ്രായങ്ങളിൽ ലഭിക്കുന്ന ധാർമ്മിക ശിക്ഷണങ്ങൾ, ജീവിതത്തിൻ്റെ ഏത് പ്രതികൂല സാഹചര്യങ്ങളെയും അതിജീവിക്കാൻ കുട്ടികളെ പ്രാപ്തരാക്കുമെന്ന് കുവൈത്ത് കേരള ഇസ്ലാഹീ സെൻ്റർ കേന്ദ്ര എക്സിക്യൂട്ടീവ് അംഗവും പ്രമുഖ മെൻ്ററുമായ അശ്റഫ് മദനി എകരൂൽ അഭിപ്രായപ്പെട്ടു. പൂനൂർ സലഫി മദ്റസ രക്ഷാകർതൃ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വലിയ തെറ്റുകൾ പോലും നിസ്സാരവൽകരിക്കുന്ന ആധുനിക കാലഘട്ടത്തിൽ മതവിദ്യഭ്യാസത്തിൻ്റെ പ്രസ്ക്തി വർധിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പി.ടി.എ പ്രസിഡണ്ട് പി.എച്ച് ഷമീർ അധ്യക്ഷത വഹിച്ചു. വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ മണ്ഡലം പ്രസിഡണ്ട് സംസം അബ്ദുറഹിമാൻ, മദ്റസ സെക്രട്ടറി ടി.എം നൗഫൽ, ട്രസ്റ്റ് ചെയർമാൻ ടി.ടി അബ്ദുസലാം, സി.പി. സാജിദ്, കെ. നാസർ മദനി, വി.കെ.ബാസിം മുഹമ്മദ്, ഇ.വി. അബ്ദുൽ ജബ്ബാർ, ഇ.കെ. സുനീർ സംസാരിച്ചു.
പി.ടി.എ പ്രസിഡണ്ടായി പി.എച്ച് ഷമീർ വൈസ് പ്രസിഡണ്ടുമാരായി ഇ.കെ സുനീർ, എം ഷാനവാസ്, ടി.എം ഫസീല, വി.പി. ജഫ്‌ല എന്നിവരെയ തെരഞ്ഞെടുത്തു.
