കട്ടിപ്പാറ : ശക്തമായ മഴയിലും കാറ്റിലും കട്ടിപ്പാറ ചെമ്പ്രകുണ്ട, നല്ലടത്ത് പ്ലാവ് വൈദ്യുതി കമ്പിയിൽ വീണു. വൈദ്യുത കമ്പി പൊട്ടുകയും, വൈദ്യത കാലിന് കെടുപാടുകൾ സംഭവിക്കുകയും ചെയ്തു.
കട്ടിപ്പാറ വില്ലേജ് ട്രോമാകെയർ വളണ്ടിയർമാരായ ബാബുവിന്റെയും, ബൈജുവിന്റെയും നേതൃത്വത്തിൽ വൈദ്യത കമ്പിയിൽ വീണ പ്ലാവ് വെട്ടിമാറ്റി.
കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ഉണ്ടായ ശക്തമായ കാറ്റിൽ കട്ടിപ്പാറ പഞ്ചായത്തിലെ വിവിധ ഇടങ്ങളിയായി ഒട്ടനവധി നാശനഷ്ട്ടങ്ങൾ ഉണ്ടായിട്ടുണ്ട്.


