Trending

വിദ്യാരംഗം കലാ സാഹിത്യ വേദി ക്വിസ് മത്സരത്തിൽ ഷാഹിനയും മുംതാസും ആനിയയും ജേതാക്കളായി.


കട്ടിപ്പാറ : കന്നൂട്ടിപ്പാറ ഐയുഎം എൽ പി സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ രക്ഷിതാക്കൾക്കായി നടത്തിയ ക്വിസ് മത്സരത്തിൽ ഷാഹിന കേയക്കണ്ടി ഒന്നാം സ്ഥാനത്തെത്തി. വി കെ മുംതാസ് ചിങ്ങണാംപൊയിൽ രണ്ടാം സ്ഥാനവും ആനിയ അനീസ് ചിങ്ങണാംപൊയിൽ മൂന്നാം സ്ഥാനവും നേടി.
വിജയികൾക്ക് ഹെഡ്മാസ്റ്റർ അബുലൈസ് തേഞ്ഞിപ്പലം പ്രശസ്തിപത്രം വിതരണം ചെയ്തു. അധ്യാപകർക്കൊപ്പം രക്ഷിതാക്കളും നിരന്തരം അറിവ് വർദ്ധിപ്പിക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
വിദ്യാരംഗം കലാസാഹിത്യവേദി കൺവീനർ കെ.ടി ആരിഫ് അധ്യക്ഷനായി. കെ.പി ജസീന , കെ.സി ശിഹാബ്, ഫൈസ് ഹമദാനി, ദിൻഷ ദിനേശ്, ടി.ഷബീജ്, പി പി തസലീന, റൂബി എം.എ, പി.പി അനുശ്രീ, കെ കെ ഷാഹിന, കെ.പി. മുഹമ്മദലി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

Post a Comment

Previous Post Next Post