Trending

സ്കൂൾ പാർലമെൻറ് തിരഞ്ഞെടുപ്പ് നടത്തി


കട്ടിപ്പാറ: ആരവങ്ങൾക്കും കാത്തിരിപ്പിനുമൊടുവിൽ നസ്രത്ത്‌ യു. പി. സ്കൂളിന് പുതിയ സാരഥികൾ. നസ്രത്ത്‌ യു. പി. സ്കൂളിൽ സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് നടന്നു. തിരഞ്ഞെടുപ്പ് നടപടികളെ കുറിച്ച് കുട്ടികൾക്ക് അവബോധം നൽകുക എന്ന ലക്ഷ്യത്തോടെയാണ് 2024- 25 അധ്യായന വർഷത്തെ സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തിയത് .ഇലക്ട്രോണിക് വോട്ടിംഗ് മെഷീനിലൂടെ വോട്ടെടുപ്പ് നടക്കുന്നത് എങ്ങനെയെന്ന് മനസ്സിലാക്കാൻ ഈ തിരഞ്ഞെടുപ്പിലൂടെ കുട്ടികൾക്ക് സാധിച്ചു. 23/7/24 ചൊവ്വാഴ്ച കുട്ടികൾ നാമനിർദ്ദേശപത്രിക സമർപ്പിക്കുകയും 26/7/24 വെള്ളിയാഴ്ച തിരഞ്ഞെടുപ്പ് നടത്തുകയും ചെയ്തു. ഷഹ്‌സ കാത്തൂൻ സ്കൂൾ ലീഡറായും ഹെലീഷ എൽസ ഷിബു അസിസ്റ്റന്റ് ലീഡറായും, അൻഷിൽ പ്രദീപ് ആർട്സ് ക്ലബ് സെക്രട്ടറിയായും യാദവ് പ്രഭാഷ് സ്പോർട്സ് ക്ലബ് സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു .സ്കൂൾ പ്രധാന അധ്യാപകൻ ജിജോ സാർ വിജയികളെ അനുമോദിച്ചു. പരിപാടിക്ക് അധ്യാപകരായ എലിസബത്ത് കെ എം, റിയ ജെയിംസ്, കാജൽ മാത്യൂസ് , മഞ്ജു മാത്യു,ജിയ ജോസഫ് എന്നിവർ നേതൃത്വം നൽകി

Post a Comment

Previous Post Next Post