Trending

ദേശീയപാതയിൽ വടകരയിൽ കെ.എസ്.ആർ.ടി.സി ബസ് സ്കൂട്ടറലിടിച്ച് അപകടം; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം


വടകര: ദേശീയപാതയിൽ വടകരയിൽ കെ എസ് ആർ ടി സി ബസ് സ്കൂട്ടറലിടിച്ച് അപകടം. വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. ദേശീയപാതയിൽ ഹോസ്‌പിറ്റലിന് സമീപം വച്ച് കെ എസ് ആർ ടി സി ബസ് സ്‌കൂട്ടറിലിടിക്കുകയായിരുന്നു.

സ്കൂട്ടറിന് പിന്നിൽ യാത്ര ചെയ്‌തിരുന്ന വീട്ടമ്മയുടെ ദേഹത്ത് കൂടെ ബസ് കയറിയിറങ്ങുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. 

ചോറോട് ഗേറ്റ് സ്വദേശി എടമഠത്തിൽ പരേതനായ കുഞ്ഞിരാമന്റെ ഭാര്യ പ്രഭയാണ് മരിച്ചത്.

പ്രഭയുടെ മൃതദേഹം വടകര ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

അപകടത്തിൽ പരിക്കേറ്റ പ്രഭയുടെ മരുമകൾ ശ്രീകലയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

.

Post a Comment

Previous Post Next Post