കട്ടിപ്പാറ : കനത്ത മഴയിൽ തകർന്ന് അപകടാവസ്ഥയിലായ വീടിൻ്റെ ഓട്, ഉത്തരം, കഴുക്കോൽ മുതലായവ പൊളിച്ച് നീക്കി കട്ടിപ്പാറ ട്രോമാകെയർ വളണ്ടിയർമാരും, കർമസേന വളണ്ടിയർമാരും അപകടമൊഴിവാക്കി വീട്ടുകാരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിത്താമസിപ്പിച്ചു.
കഴിഞ്ഞ ദിവസം ശക്തമായ മഴയിൽ മേൽക്കൂര തകർന്നു വീണ കട്ടിപ്പാറ -വില്ലൂന്നിപ്പാറ സോമൻ, പുഷ്പ ദമ്പതികളുടെ വീടിൻ്റെ ഓട്, ഉത്തരം, കഴുക്കോൽ മുതലായവ പൊളിച്ച് നീക്കിയത് .



