പുതുപ്പാടി : ഭാരതത്തെയും ലോകത്തിലെ തന്നെ ഏറ്റവും പൗരാണിക ആചാര സംഹിതയായ ഹിന്ദുത്വത്തെയും അതിനെ പിന്തുടരുന്ന വരെയും ഹിംസാത്മകമായ രീതിയിലുള്ളവരാണ് എന്ന് വിളിച്ച രാഹുൽ മുഴുവൻ ഹിന്ദു സമൂഹത്തോടും മാപ്പ് പറയുക എന്ന മുദ്രാവാക്യം ഉയർത്തി യുവമോർച്ച തിരുവമ്പാടി മണ്ഡലത്തിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിഷേധ പ്രകടനവും രാഹുൽഗാന്ധിയുടെ പ്രതീകാത്മക കോലം കത്തിച്ചു കൊണ്ടും യുവമോർച്ച ഈങ്ങാപ്പുഴയിൽ പ്രതിഷേധിച്ചു.
ബിജെപി മണ്ഡലം പ്രസിഡൻറ് ബൈജു കല്ലടിക്കുന്ന് ഉദ്ഘാടനം നടത്തി.യുവമോർച്ച തിരുവമ്പാടി മണ്ഡലം പ്രസിഡൻ്റ് പ്രവീൺ പുതിയോട്ടിൽ സ്വാഗതവും യുവമോർച്ച ജനറൽ സെക്രട്ടറി വിഷ്ണു വെളിയിലാട്ട് പോയി നന്ദിയും പറഞ്ഞു.
കോഴിക്കോട് യുവമോർച്ച ജില്ലാ കമ്മിറ്റി ആഹ്വാനം ചെയ്ത പ്രതിഷേധ സമരം ബാലുശ്ശേരി ബേപ്പൂർ കോഴിക്കോട് ടൗൺ എന്നിവിടങ്ങളിൽ നടന്നു ഇതൊരു പ്രതീകാത്മക സമരം ആണെന്നും മാപ്പ് പറഞ്ഞില്ലെങ്കിൽ ശക്തമായ സമരത്തിലേക്ക് യുവമോർച്ച നീങ്ങുമെന്നും യുവമോർച്ച ജില്ലാ പ്രസിഡന്റ് ജുബിൻ ബാലകൃഷ്ണൻ കൂട്ടിച്ചേർത്തു.
