കട്ടിപ്പാറ : മലയോര ഗ്രാമങ്ങളുടെ വരദാനമായി കന്നൂട്ടിപ്പാറയിൽ പിറവി കൊണ്ട ഐയുഎംഎൽപി സ്കൂളിൽ ഇത്തവണ നടക്കുന്നത് വാശിയേറിയ പാർലിമെണ്ട് ഇലക്ഷൻ. ആഗസ്റ്റ് 9 വെള്ളിയാഴ്ച രാവിലെ 10 മണി മുതൽ നടക്കുന്ന തെരഞ്ഞടുപ്പിൽ സ്കൂൾ ലീഡർ, ജനറൽ ക്യാപ്റ്റൻ, ആർട്സ് ക്ലബ് സെക്രട്ടറി എന്നീ സ്ഥാനങ്ങളിലേക്കാണ് 13 സ്ഥാനാർത്ഥികൾ ജനവിധി തേടുന്നത്.
സ്കൂൾ ലീഡർ സ്ഥാനത്തേക്ക് സയാൻ പി,ഫിസ ഫാത്തിമ, സൻഹ മറിയം, ധിഷ്ണവ് കൃഷ്ണ, ദിൽന ഫാത്തിമ എന്നിവർ മാറ്റുരക്കുന്നു.
ജനറൽ ക്യാപ്റ്റൻ സ്ഥാനത്തേക്ക് അയിഷ മെഹ്റ പി കെ , സിയ മെഹറിൻ, ഇഷാൻ ഹാസിം , ഫസാൻ സലിം എന്നിവർ മത്സരിക്കുന്നു.
ആർട്സ് ക്ലബ് സെക്രട്ടറി സ്ഥാനത്തേക്ക് അൽഫ ഫാത്തിമ , ഫാത്തിമ മെഹ്റ സി എച്ച്, മുഹമദ് മിഖ്ദാദ് അലി, അലിഷ്ബ എന്നിവരും കച്ചമുറുക്കുന്നു.
ജനാധിപത്യ സംവിധാനത്തിനു കീഴിൽ നടക്കുന്ന തെരഞ്ഞെടുപ്പിൽ പാർലിമെൻ്ററി നടപടിക്രമങ്ങളെക്കുറിച്ചും മറ്റും കൃത്യമായി മനസിലാക്കുവാൻ കുട്ടികൾക്ക് വലിയ അവസരമാണ് സൃഷ്ടിക്കപ്പെടുന്നതെന്ന് മുഖ്യവരണാധികാരി കൂടിയായ ഹെഡ്മാസ്റ്റർ അബുലൈസ് തേഞ്ഞിപ്പലം പറഞ്ഞു.
