Trending

ആനക്കാംപൊയിൽ - മുത്തപ്പൻപുഴ റോഡിൽ വാഹനാപകടം. രണ്ടുപേർക്ക് പരിക്ക്.

 


 ```ആനക്കാംപൊയിൽ - മുത്തപ്പൻപുഴ റോഡിൽ വാഹനാപകടം. 

രണ്ടുപേർക്ക് പരിക്ക്.      

ആനക്കാംപൊയിൽ - മുത്തപ്പൻപുഴ റോഡിൽ കണ്ടപ്പൻചാൽ പാലത്തിലേക്ക് പ്രവേശിക്കുന്ന റോഡിന് സമീപം നിയന്ത്രണം വിട്ട കാർ സമീപത്തുള്ള വൈദ്യുത തൂണിൽ ഇടിച്ചു മറിയുകയായിരുന്നു. 

 ഗുരുതരമായി പരിക്കേറ്റ അരീക്കോട് സ്വദേശികളായ കാർ യാത്രക്കാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്ന് വൈകുന്നേരം അഞ്ചുമണിയോടെയാണ് അപകടം ഉണ്ടായത്. 

അപകട വിവരം അറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്ത് എത്തി തുടർനടപടികൾ സ്വീകരിച്ചു. 

സമീപത്തുള്ള വൈദ്യുത തൂണുകൾ തകർന്ന നിലയിലാണ്..```

Post a Comment

Previous Post Next Post