Trending

ശ്രീകൃഷ്ണ ജയന്തി സ്വാഗതസംഘം രൂപീകരിച്ചു.


താമരശ്ശേരി : "പുണ്യമീ മണ്ണ്, പവിത്രമീ ജന്മം" എന്ന സന്ദേശവുമായി ബാലഗോകുലം ആഗസ്റ്റ് 26ന് താമരശ്ശേരിയിൽ സംഘടിപ്പിക്കുന്ന ശ്രീകൃഷ്ണ ജയന്തി പരിപാടികൾ വിജയിപ്പിക്കുന്നതിന് 101 അംഗ സ്വാഗതസംഘം രൂപീകരിച്ചു.

ബാലഗോകുലം ജില്ലാ ജോയൻ്റ് സെക്രട്ടറി ശ്രീലാസ് .കെ .കെ ശ്രീകൃഷ്ണ വിഗ്രഹത്തിൽ തുളസിമാല ചാർത്തി യോഗം ഉദ്ഘാടനം ചെയ്തു.


പരിസ്ഥിതി സംരക്ഷണത്തിനും ,ദേശീയ ബോധം ഉദ്ദീപിപ്പിക്കുന്നതിനും ഉതകുന്ന മഹത്തായ സന്ദേശമാണ് ഇത്തവണത്തെ ശ്രീകൃഷ്ണജയന്തിക്ക് ബാലഗോകുലം മുന്നോട്ടുവയ്ക്കുന്നെതെന്ന് ശ്രീലാസ് പറഞ്ഞു.
വർത്തമാനകാല സംഭവങ്ങളുടെ പശ്ചാത്തലത്തിൽ പരിസ്ഥിതി സംരക്ഷണത്തിനും , കുഞ്ഞുങ്ങളിലും സമാജത്തിലും ദേശീയ ബോധം വളർത്തുന്നതിനും പ്രേരണാദായകമാണ് "പുണ്യമീ മണ്ണ് ,പവിത്രമീ ജന്മം" എന്ന ശ്രീകൃഷ്ണജയന്തി സന്ദേശം.
പ്രകൃതിയെ തഴുകിയും , തലോടിയും വിരാജിച്ച ഭഗവാൻ ശ്രീകൃഷ്ണൻ സമാജത്തിന് നൽകുന്ന ആത്മധൈര്യം വളരെ വലുതാണ്.


സ്വാഗതസംഘം രൂപീകരണ യോഗത്തിൽ ഗിരീഷ് തേവള്ളി അധ്യക്ഷത വഹിച്ചു.

ബാലഗോകുലം ഭാരവാഹികളായ മോഹൻദാസ് കൂടത്തായി, രാധാകൃഷ്ണൻ പോർങ്ങോട്ടൂർ ,ബാബു. എൻ .പി , താമരശ്ശേരി കോട്ടയിൽ ക്ഷേത്ര കമ്മിറ്റി ട്രഷറർ ബാബുരാജ് , വെഴുപ്പൂർ മഹാദേവ ക്ഷേത്ര കമ്മിറ്റി പ്രസിഡൻറ് ബബീഷ് .എ .കെ , വാകപൊയിൽ വിഷ്ണു ക്ഷേത്ര കമ്മിറ്റി സെക്രട്ടറി പി.രാജേഷ് ,കെ . ശിവദാസൻ,
ലിജു .കെ .ബി , ബിൽജു രാമദേശം, കെ. പി .ശിവദാസൻ എന്നിവർ പ്രസംഗിച്ചു.

സ്വാഗതസംഘം ഭാരവാഹികളായി
ചെയർമാൻ - കെ .ശിവദാസൻ
ആഘോഷ പ്രമുഖ് - ലിജു .കെ .ബി ,
സഹ ആഘോഷ പ്രമുഖ് - ബിജു ചുങ്കം,
ജനറൽ കൺവീനർ - കെ പി ശിവദാസൻ,
ട്രഷറർ - ബിൽജു രാമദേശം
ജനറൽ സെക്രട്ടറി - ലിനീഷ് ബാബു
പ്രസാദം കൺവീനർമാർ - മോഹൻദാസ്, സനൂപ്.

Post a Comment

Previous Post Next Post