കട്ടിപ്പാറ : വയനാട്ടിലും കോഴിക്കോട് വിലങ്ങാടും ഉണ്ടായ പ്രകൃതി ദുരന്തങ്ങളുടെ നടുക്കത്തിൽ ആഘോഷങ്ങളില്ലാതെയാണ് കേരളത്തിലെ വ്യാപാരി സമൂഹം വ്യാപാരിദിനം ആചരിക്കുന്നത്.
യൂണിറ്റ് പ്രസിഡന്റ് സി കെ സി അസൈനാർ ഹാജി കട്ടിപ്പാറയിൽ പതാക ഉയർത്തി. പ്രകൃതി ദുരന്തങ്ങളിൽ വേർപെട്ടവരുടെ ആത്മാവിന് നിത്യയശാന്തിക്കായി മൗനപ്രാർത്ഥനയും നടത്തി.
