വാശിയേറിയ മത്സരത്തിൽ
11ൽ 7 സീറ്റുകൾ കരസ്ഥമാക്കി തുമ്പികൾ വ്യക്തമായ മേൽക്കൈ നേടി. പൂമ്പാറ്റപ്പടയ്ക്ക് നാല് സീറ്റുകൾ കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.
94 ശതമാനം പോളിംഗ് രേഖപ്പെടുത്തിയ തെരഞ്ഞെടുപ്പിൽ വിജയിക്കുമെന്ന് ഉറപ്പുണ്ടായിരുന്ന പല വൻമരങ്ങളും കടപുഴകി വീണു.
തുമ്പിപ്പട അടിയന്തര യോഗം ചേർന്ന് മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ തിരഞ്ഞെടുക്കും.
അനുദിനം ഉയരങ്ങളിലേക്ക് കുതിച്ചുപായുന്ന ചമൽ ഗവൺമെന്റ് എൽ പി സ്കൂളിന് കരുത്തുറ്റ നേതൃത്വം നൽകുമെന്ന്
തുമ്പിപ്പാർട്ടിയുടെ അമരക്കാരൻ ജിഷാൻ പറഞ്ഞു.
