Trending

നാദാപുരത്ത് നിർത്തിയിട്ട ലോറിക്ക് പിറകിൽ ടിപ്പർ ഇടിച്ച് മുക്കം സ്വദേശി ഡ്രൈവർക്ക് ഗുരുതര പരിക്ക്.




കോഴിക്കോട് : സംസ്ഥാന പാതയിൽ നാദാപുരത്തിനടുത്ത് പയന്തോങ്ങിൽ നിർത്തിയിട്ട ലോറിക്ക് പിറകിൽ ടിപ്പർ ഇടിച്ച് കോഴിക്കോട് മുക്കം സ്വദേശി ഡ്രൈവർക്ക് ഗുരുതര പരിക്ക്. 

ഇന്ന് ഉച്ചയോടെയാണ് അപകടം നടന്നത്. ടിപ്പർ ലോറിയിൽ കുടുങ്ങിയ ഡ്രൈവറെ നാദാപുരം അഗ്നി രക്ഷാ സേന ഹൈഡ്രോളിക് കട്ടർ ഉപയോഗിച്ച് ക്യാമ്പിൻ വെട്ടി പൊളിച്ചാണ്  ഡ്രൈവറെ രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചത്.


മുക്കം സ്വദേശി ചെറുവാടി ഷാജഹാനാണ് ഗുരുതരമായി പരിക്കേറ്റത്. ഇദ്ദേഹത്തെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശപ്പിച്ചു. .

Post a Comment

Previous Post Next Post