Trending

വയനാട് ഉരുൾ പൊട്ടൽ; പ്രത്യേക പ്രാർത്ഥന സംഗമവും ആത്മീയ സദസ്സും സംഘടിപ്പിച്ചു.



പൂനൂർ: വയനാട്ടിലെ ഉരുൾപ്പൊട്ടലിൽ മരണമടഞ്ഞവർക്കും, ദുരന്തത്തിൻ്റെ ബാക്കിയായി പരിക്കുകളോടെ ആശുപത്രിയിൽ കഴിയുന്നവർ, ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർ,രക്ഷാ ദൗത്യത്തിൽ ഏർപ്പെട്ടിരിക്കുന്ന സഹോദരങ്ങൾ അടക്കമുളളവർക്കും സഹായ ഹസ്തവുമായി മുന്നോട്ടു വരുന്ന സുമനസ്സുകൾക്ക് വേണ്ടിയും പൂനൂർ സമസ്ത മഹല്ലിൽ പ്രത്യേക പ്രാർത്ഥനാ സംഗമം സംഘടിപ്പിച്ചു.
മജ്ലിസ് നൂർ ആത്മീയ സദസ്സിൽ നടന്ന പ്രാർത്ഥന സംഗമത്തിന് ഹസൻ ദാരിമി കോളിക്കൽ നേതൃത്വം നൽകി.സയ്യിദ് അഷ്റഫ് തങ്ങൾ അൽ അഹ്ദൽ, റസാഖ് ദാരിമി, അൽഹാജ്ജ് ബഷീർ ദാരിമി,മുജീബ് സഅദി ........,........, എന്നിവർ സന്നിഹിതരായി.

ഇസ്മായിൽ മാസ്റ്റർ, പി.സലാം മാസ്റ്റർ,അഷ്റഫ് കോളിക്കൽ, മുഹമ്മദ് വാളേരി,വിച്ചി അവലം, നദീർ അലി, ജലീൽ ദർസി,റഫീഖ് മാസ്റ്റർ,ഫിറോസ് പുതിയാറമ്പത്ത്, സുഹൈൽ തുടങ്ങിയ സംഘടനാ പ്രതിനിധികളും സമസ്ത മഹൽ ഭാരവാഹികളും പ്രമുഖ വ്യക്തിത്വങ്ങളും ചടങ്ങിൽ സംബന്ധിച്ചു.
മജ്ലിസ് നൂർ ആത്മീയ സദസ്സിൻ്റെ ഒന്നാം വാർഷികം ഈ മാസം 27ന് പൂനൂരിൽ വിപുലമായി നടത്താന് തീരുമാനിച്ചതായി കമ്മറ്റി ഭാരവാഹികൾ അറീയിച്ചു.

Post a Comment

Previous Post Next Post