വയനാട് പ്രകൃതിക്ഷോഭത്തിൽ അകപ്പെട്ട് സർവ്വതും നഷ്ടപ്പെട്ട് ക്യാമ്പുകളിൽ കഴിയുന്ന കുട്ടികളിൽ ഉണ്ടായ പോസ്റ്റ് ട്രോമയെ അതിജീവിക്കാനും മാനസികാരോഗ്യം വീണ്ടെടുക്കാനും ഒലിവ് പബ്ലിക്കേഷൻ നൽകിയ പുസ്തകങ്ങൾ ഡോ: എം. കെ മുനീർ എം.എൽ.എ, സ്പെഷ്യൽ ഓഫീസർ ഫോർ ഡിസാസ്റ്റർ മാനേജ്മെൻറ് ഇൻ വയനാട് ശ്രീറാം സാമ്പ ശിവ റാവോ ഐ.എ.എസിൻ്റെ സാന്നിധ്യത്തിൽ വയനാട് ജില്ലാ കളക്ടർക്ക് കൈമാറി. തുടർന്ന്
ക്യാമ്പിൽ കഴിയുന്ന സ്ത്രീകളുടെ വ്യക്തി ശുചിത്വത്തിന് വേണ്ടി ബീഹൈവ് ഫൌണ്ടേഷൻ നൽകിയ ആയിരത്തോളം മെൻസ്‌ട്രുവൽ കപ്പുകളും കളക്ർക്ക് കൈമാറി.
ചടങ്ങിൽ വയനാട് ജില്ല മുസ്ലിം ലീഗ് ജന സെക്രട്ടറി ടി മുഹമ്മദ്, വൈസ് പ്രസിഡന്റ് റസാക്ക് കൽപ്പറ്റ, കെ.കെ.എ കാതർ,അസ്സൈനാർ എം. എ, നസീഫ് കൊടുവള്ളി,മുഹമ്മദ് ബഷീർ, മുഫീദ തെസ്നി,ഖലീൽ വാവാട് തുടങ്ങിയവർ സംബന്ധിച്ചു.
