Trending

വിലങ്ങാട് ഉരുൾപൊട്ടലിൽ കാണാതായ മാത്യുവിന്റെ മൃതദേഹം കണ്ടെത്തി



കോഴിക്കോട് ജില്ലയിൽ 80 ദുരിതാശ്വാസ ക്യാംപുകളിലായി 4481 പേർ

10 ക്യാംപുകൾ ഒഴിവാക്കി


മഴക്കെടുതിയെ തുടർന്ന് കോഴിക്കോട് ജില്ലയിലെ നാല് താലൂക്കുകളിൽ ആരംഭിച്ച 80 ദുരിതാശ്വാസ ക്യാംപുകളിൽ കഴിയുന്നത് 4481 പേർ. കുടുംബങ്ങൾ വീടുകളിലേക്ക് തിരികെ പോയതിനെ തുടർന്ന് പത്ത് ക്യാംപുകൾ ഒഴിവാക്കി.

അതിനിടെ, കഴിഞ്ഞ ദിവസം വിലങ്ങാട് ഉരുൾപ്പൊട്ടലിൽ കാണാതായ മാത്യൂ ( 61)വിൻ്റെ മൃതദേഹം കണ്ടെത്തി. അപകടമുണ്ടായ സ്ഥലത്ത് നിന്നും ഒരു കിലോമീറ്റർ അകലെയുള്ള പത്താംമൈലിൽ പുഴക്കരയിലെ പറമ്പിലാണ് മൃതദേഹം കണ്ടെത്തിയത്. രാവിലെ പത്തുമണിയോടെ മൃതദേഹം കണ്ടെത്തിയെങ്കിലും പാറക്കിടയിൽ കുടുങ്ങിയ നിലയിലായതിനാൽ ശ്രമകരമായ ദൗത്യത്തിന് ശേഷം ഉച്ചയോടെയാണ് ദൗത്യ സംഘവും നാട്ടുകാരും ചേർന്ന് മൃതദേഹം പുറത്തെടുത്തത്. സംഭവ സ്ഥലത്ത്
എം എൽഎമാരായ ഇ കെ വിജയൻ, കെ പി കുഞ്ഞമ്മദ്കുട്ടി മാസ്റ്റർ, ബ്ലോക്ക് പഞ്ചായത്ത്, പഞ്ചായത്ത് അധ്യക്ഷൻമാർ തുടങ്ങിയവർ സന്നിഹിതരായിരുന്നു. കുമ്പളച്ചോല എൽ.പി സ്കൂൾ റിട്ട. അധ്യാപകനായിരുന്നു മഞ്ഞച്ചീളി സ്വദേശി കുളത്തിങ്കൽ മാത്യു എന്ന മത്തായി.

Post a Comment

Previous Post Next Post