വെട്ടിഒഴിഞ്ഞതോട്ടം: കണ്ണീരായി മാറിയ വയനാടിനെ കരകയറ്റാൻ നാടൊന്നാകെ ഒരുമിക്കുമ്പോൾ തങ്ങളാൽ കഴിയുന്ന സഹായവുമായി എത്തുകയാണ് വെട്ടിഒഴിഞ്ഞതോട്ടം എസ് എസ് എം യൂപി സ്ക്കൂളിലെ വിദ്യാർത്ഥികൾ . കുടുക്ക പൊട്ടിച്ചതും മിഠായി വാങ്ങാതെ സൂക്ഷിച്ചു വെച്ചതുമായ പൈസയെല്ലാം സമാഹരിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകണം എന്ന ആശയം പങ്കുവെച്ചത് സ്ക്കൂൾ ലീഡർ അഫ്രിൻ ഫർഹത്താണ് .സ്ക്കൂളിലെ മുഴുവൻ കുട്ടികളും ഇതിൽ പങ്കാളികളായി.സമാഹരിച്ച 5000 രൂപ സ്ക്കൂൾ ലീഡർ അഫ്രിൻ ഫർഹത്ത് പ്രധാനധ്യാപകൻ നസിഫ് സീ പി ക്ക് കൈമാറി. സ്ക്കൂളിൽ നടന്ന ചടങ്ങിൽ സ്റ്റാഫ് സെക്രട്ടറി റഹീന സീ.വി , സുനീറ പി.കെ , വിസിത എകെ ഖലീലുറഹ്മാൻ ഒ.വി എന്നിവർ പങ്കെടുത്തു. പി.ടി.എ പ്രസിഡൻ്റ് കെ.പി നാസറിൻ്റെ നേതൃത്വത്തിൽ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറി.
സ്വരുക്കൂട്ടിയ പണം ദുരിതാശ്വാസ നിധിയിലേക്ക് മാതൃകയായി എസ് എസ് എം യൂപി സ്കൂളിലെ വിദ്യാർത്ഥികൾ
byC News Kerala
•
0
