Trending

കട്ടിപ്പാറ പഞ്ചായത്തിൽ പ്രവർത്തിച്ചിരുന്ന മൂന്ന് ദുരിതാശ്വാസ ക്യാമ്പും സമാപിച്ചു



കട്ടിപ്പാറ പഞ്ചായത്തിലെ കട്ടിപ്പാറ നസ്റത്ത് സ്ക്കൂൾ, ചമൽ നിർമ്മല യു.പി.സ്ക്കൂൾ, കാരുണ്യതീരം സ്പെഷ്യൽ സ്‌കൂൾ എന്നിവിടങ്ങളിലായി 31/7/2024 മുതൽ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പ് 4/1/2024 ന് ഉച്ചഭക്ഷണത്തോടെ സമാപിച്ചു
. വിവിധ ക്യാമ്പുകളിലായി 93 കുടുംബങ്ങളിലെ 241 പേരെ മാറ്റി പാർപ്പിച്ചു. ക്യാമ്പംഗങ്ങൾക്ക് വിവിധ സംഘടനകളും വ്യക്തികളും ഭക്ഷണം സ്പോൺസർ ചെയ്തു.
കൂടാതെ ക്യാമ്പുകളിൽ വിവിധ ക്ലബുകളുടെ സഹകരണത്തോടെ കേബിൾ ടി.വി. കണക്ഷൻ ലഭ്യമാക്കിയിരുന്നു. ക്യാമ്പംഗങ്ങളുടെ മാനസിക സംഘർഷങ്ങൾക്ക് അയവുവരുത്തുന്നതിന് സ്നേഹ സല്ലാപങ്ങൾ, ഗാനസന്ധ്യകൾ എന്നിവ സംഘടിപ്പിച്ചത് ശ്രദ്ധേയമായി. കട്ടിപ്പാറ വില്ലേജ് ജനകീയ സമിതിയുടെ നേതൃത്വത്തിൽ പ്രവർത്തിച്ച് വരുന്ന അൻപതോളം ട്രോമാകെയർ വളണ്ടിയർമാരുടെ ചിട്ടയോടെയുള്ള പ്രവർത്തനം
ക്യാമ്പംഗങ്ങളുടെ പ്രത്യേക പ്രശംസ പിടിച്ചു പറ്റി.
  ക്യാമ്പംഗങ്ങൾക്കുള്ള യാത്രയയപ്പ് ചടങ്ങ് അങ്ങേയറ്റം സ്നേഹനിർഭരമായി. ക്യാമ്പംഗങ്ങൾക്ക് സമ്മാനപ്പൊതികൾ നൽകിയാണ് യാത്രയയച്ചത്.
      വിവിധ ക്യാമ്പുകളിലായി കട്ടിപ്പാറ ഗ്രാമപ്പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. പ്രേംജി ജെയിംസ് , വൈസ് പ്രസിഡണ്ട് ശ്രീമതി: സാജിദ ഇസ്മായിൽ എന്നിവർ അദ്ധ്യക്ഷത വഹിച്ചു. വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി അംഗങ്ങളായ ശ്രീ. അബൂബക്കർ കുട്ടി, ശ്രീ : അശ്റഫ് പൂലോട്, ശ്രീമതി ബേബി രവീന്ദ്രൻ, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ശ്രീ : ഷാഹിം ഹാജി, ശ്രീ : അനിൽ ജോർജ്, ശ്രീ : വിഷ്ണു ചുണ്ടൻ കുഴി, ശ്രീമതി : ജിൻസി മാത്യു, ശ്രീമതി: അനിത രവീന്ദ്രൻ, ഷാൻ കട്ടിപ്പാറ, ഫാദർ : ജിൻ്റോ വരകിൽ, ഫാദർ: മിൽട്ടൺ മുളങ്ങാശ്ശേരി, ശ്രീമതി :ജിസ്ന ജോസ്, ശ്രീമതി:ചിപ്പി രാജ്, കട്ടിപ്പാറ വില്ലേജ് ഓഫീസർ ശ്രീ : ബഷീർ വി എന്നിവർ ആശംസകൾ നേർന്നു.

Post a Comment

Previous Post Next Post