Trending

പൊന്നുംതോറ മലയിലെ പ്രകൃതിചൂഷണം നടപടി വേണംഃഅഡ്വ.വി.കെ.സജീവന്‍


താമരശ്ശേരി: കിഴക്കോത്ത് പഞ്ചായത്തിലെ പൊന്നുംതോറ മലയിലെ ദുരന്തം ക്ഷണിച്ച് വരുത്തുന്ന ഭീകരമായ അനധികൃത ചെങ്കല്‍ ക്വാറിയും,നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും നടത്തിയവര്‍ക്കെതിരെ നടപടി വേണമെന്ന് ബിജെപി ജില്ലാപ്രസിഡന്‍റ് അഡ്വ.വി.കെ.സജീവന്‍ ആവശ്യപ്പെട്ടു. 


ഭീകരമായ പ്രകൃതി ചൂഷണം നടത്തിയതിന്‍റെ ഫലമായി മലയിടിച്ചില്‍ ഭീതിമൂലം ഇതാദ്യമായി 196 കുടുംബാംഗങ്ങളെ മാറ്റി താമസിപ്പിക്കേണ്ടി വന്നിരിക്കുകയാണ്.മല തുരന്നത് കാരണം വെളളമിറങ്ങി ചരിവില്‍ താമസിക്കുന്ന കിണറുകളില്‍ തിരയിളക്കവും അസാധാരണ ശബ്ദവും പ്രത്യക്ഷപ്പെട്ടപ്പോള്‍ മലമുകളില്‍ ചെന്ന് നോക്കിയപ്പോഴാണ് നിര്‍മ്മാണത്തിലിരിക്കെ പൊളിഞ്ഞ വലിയ ഭിത്തികളും ഭീകരമായ ചെങ്കല്‍ ക്വാറിയും ശ്രദ്ദയില്‍ പെട്ടത്. നാല് SC സങ്കേതങ്ങൾ ഉള്‍പ്പെടെ മലയുടെ നാലുഭാഗത്തും ജനവാസമുളള ഇടത്താണ് ഈ പ്രകൃതിചൂഷണം.തുടക്കത്തില്‍ നാട്ടുകാര്‍ ഭീമഹര്‍ജിയുമായി കലക്ടര്‍ക്ക് ഉള്‍പ്പെടെ പരാതി നല്‍കിയിരുന്നു.യാതൊരു നടപടിയും ഉണ്ടായില്ല. ഗോൾഡൻഹിൽ കോളേജും സ്ഥലവും ഇവിടെയുള്ള ഒരു ട്രസ്റ്റിൻ്റെ കീഴിലാണ്. 


വലിയ പറമ്പ് സ്കൂളില്‍ ഒരുക്കിയ ക്യാമ്പിലാണ് ജനങ്ങളെ ഇപ്പോള്‍ മാറ്റി താമസിപ്പിച്ചിരിക്കുന്നത്.ദുരിതാശ്വാസക്യാമ്പും,മലയുടെ മുകള്‍ പരപ്പിലെ ക്വാറിയും,നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും വി.കെ.സജീവന്‍റെ നേതൃത്വത്തിലുളള ബിജെപി സംഘം സന്ദര്‍ശിച്ചു.
ബിജെപി മണ്ഡലം പ്രസിഡന്‍റ് ഷാന്‍ കരിഞ്ചോല,ജില്ലാ സെല്‍ കണ്‍വീനര്‍ ടി.ചക്രായുധന്‍,സംസ്ഥാന സമിതിയംഗം ഷാന്‍ കട്ടിപ്പാറ,മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ വത്സന്‍ മേടോത്ത് , ടി ശ്രീനിവാസന്‍,വാസുദേവന്‍ നമ്പൂതിരി,
ശ്രീവല്ലി ഗണേഷ് , പി സി പ്രമോദ്, ഒ ഗണേഷ് ബാബു, കെ കെ വേലായുധൻ കെ കുഞ്ഞിരാമൻ, മിഥുൻ നെല്ലിക്കാം കണ്ടി, എൻ കെ ചന്ദ്രൻ, പി.കെ അനിൽകുമാർ, കെ പ്രേമൻ,രാധിക ബൽരാജ് തുടങ്ങിയവര്‍ ഒപ്പമുണ്ടായിരുന്നു്

Post a Comment

Previous Post Next Post