ചമൽ: ചമലിലെ പൊതു വിദ്യാലയമായ ഗവൺമെന്റ് എൽ പി സ്കൂൾ മാനേജ്മെന്റ് കമ്മിറ്റിയുടെ (SMC) ജീവകാരുണ്യ സംരംഭമായ കെയർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കട്ടിപ്പാറയിലെ ദുരിതാശ്വാസ ക്യാമ്പുകളിൽ സഹായം വിതരണം ചെയ്തു.
സ്കൂളിലെ അധ്യാപകരാണ്
ഇത്തവണ ഈ ഉദ്യമത്തിന് കരുത്ത് പകർന്നത്.
ക്യാമ്പിൽ ഗ്രാമപഞ്ചായത്ത് സാരഥികളായ ശ്രീ അനിൽ ജോർജ്, ശ്രീ വിഷ്ണു ചുണ്ടൻകുഴി എന്നിവർ സന്നിഹിതരായിരുന്നു.
എസ് എം സി ചെയർമാൻ
ഷമീർ ബാബു, പിടിഎ പ്രസിഡണ്ട് സതീശൻ സി. കെ, അധ്യാപകരായ ശ്രീജ എൻ നായർ, ഷംല പി എച്ച്, ജോഷില ജോൺ, ഷൈജി എന്നിവർ സംബന്ധിച്ചു.
