കട്ടിപ്പാറ: കട്ടിപ്പാറ പഞ്ചായത്തിലെ ചമൽ, കട്ടിപ്പാറ ദുരിതാശ്വാസക്യാമ്പുകൾ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ നേതൃത്വം സന്ദർശിച്ചു.
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡണ്ട് അമീർ മുഹമ്മദ് ഷാജി, മണ്ഡലം ജനറൽ പ്രസിഡണ്ട് അബ്ദുള്ള, യൂത്ത് വിംഗ് ജില്ലാ സെക്രട്ടറി മുർത്താസ്, ചുങ്കം യൂണിറ്റ് സെക്രട്ടറി ഷമീർ എടവലം, യൂത്ത് വിങ് മണ്ഡലം സെക്രട്ടറി മുഹമ്മദലി, ചമൽ യൂണിറ്റ് പ്രസിഡണ്ട് എടി ബാലൻ, സെക്രട്ടറി നൗഷാദ് മിന്നാരം, കട്ടിപ്പാറ യൂണിറ്റ് പ്രസിഡണ്ട് അസൈനാർ , കട്ടിപ്പാറ യൂണിറ്റ് സെക്രട്ടറി ലോഹിതാക്ഷൻ എന്നിവർ ചമലിലെയും, കട്ടിപ്പാറയിലെയും ദുരിതാശ്വാസ ക്യാമ്പ് സന്ദർശിച്ചു. ക്യാമ്പിലേക്ക് ആവശ്യമായ സാധനങ്ങൾ കൈമാറി കൈമാറി.