Trending

സി പി ഐ (എം) കുടുംബ സംഗമം സംഘടിപ്പിച്ചു


പുതുപ്പാടി : മലപുറം ആഗസ്ത്- 25 പുതപ്പാടിയിലെ ധീര രക്തസാക്ഷി ഏ വി ഉമ്മൻ്റെ 52-ാം മത്തെ രക്തസാക്ഷിദിനത്തോടനുബന്ധിച്ച് സി പി ഐ (എം) മലപുറം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ മലപുറം-നെരൂക്കുംചാലിൽ കുടുംബ സംഗമം സംഘടിപ്പിച്ചു സി പി ഐ(എം) താമരശ്ശേരി ഏരിയാ സെക്രട്ടറി കെ ബാബു ഉദ്ഘാടനം ചെയ്തു.

കെ വിജയകുമാർ അദ്ധ്യക്ഷനായിരുന്ന ചടങ്ങിൽ പുതുപ്പാടി ഗവ:ഹൈസ്ക്കൂളിൽ നിന്നും വിരമിച്ച ശ്യം കുമാർ മാസ്റ്ററെ ചടങ്ങിൽ ആദരിച്ചു. ഏരിയാ കമ്മിറ്റിയംഗം കെ സി വേലായുധൻ, വിത്സൺ പടപ്പനാനി, ഏ പി ദാസൻ, ഗീത കെ ജി എന്നിവർ സംസാരിച്ചു. 


ലോക്കൽ സെക്രട്ടറി എം ഇ ജലീൽ സ്വാഗതവും ഏ പി മോഹൻദാസ് നന്ദിയും പറഞ്ഞു

Post a Comment

Previous Post Next Post