Trending

കാഫിർ വിഷയത്തിൽ സത്യം പുറത്ത് വന്നപ്പോൾ CPM കോമാളി വേഷം കെട്ടുന്നു. ഇ.പി ബാബു



പുതുപ്പാടി : വടകരയിലെ കാഫിർ സ്ക്രീൻ ഷോട്ട് വിഷയത്തിൽ സി.പി.എം നടത്തിയത് ഉന്നത നേതാക്കളുടെ അറിവോട് കൂടിയുള്ള കൃത്യമായ ആസൂത്രണമായിരുന്നെന്നും, സത്യം പുറത്ത് വന്നപ്പോൾ CPM കോമാളി വേഷം കെട്ടുന്നുവെന്നും ദളിത് ലീഗ് സംസ്ഥാന പ്രസിഡൻ്റ് ഇ.പി ബാബു പ്രസ്ഥാവിച്ചു.കാഫിർ സ്ക്രീൻ ഷോട്ട് നിർമ്മിച്ചവരേയും പ്രചരപ്പിച്ചവരേയും അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പുതുപ്പാടി പഞ്ചായത്ത്
മുസ്ലിം യൂത്ത് ലീഗ് മലപുറത്ത് സംഘടിപ്പിച്ച സമര കാഹളം ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം .

പി.കെ നംഷീദ് അദ്ധ്യക്ഷത വഹിച്ചു. കേരളത്തിൻ്റെ മത സൗഹാർദത്തെയും, ഐക്യത്തെയും തകർക്കാൻ സി.പി.എം നടത്തിയ പ്രചരണം ആർ.എസ്.എസ്.നെപ്പോലും നാണിപ്പിക്കുന്നതാണെന്നും ,
ഇത്തരം വിഷയങ്ങളുയർത്തി തെരഞ്ഞെടുപ്പ് വിജയം നേടാൻ ശ്രമിക്കുന്ന ഇവരുടെ ഇരട്ടതാപ്പ് ജനങ്ങൾ തിരിച്ചറിയുമെന്നും ഇ.പി കൂട്ടിച്ചേർത്തു. മുത്തു അബ്ദു സലാം മുഖ്യ പ്രഭാഷണം നടത്തി.കെ.സി മുഹമ്മദ് ഹാജി, ഷാഫി വളഞ്ഞ പാറ, കെ.പി സുനീർ, കെ.ടി ഷമീർ, കെ.സി ശിഹാബ്, പി.എം.എ റഷീദ്,
എ.പി അമ്മദ്, എ.പി.സി സുലൈമാൻ, അർഷാദ് മലപുറം, അബൂബക്കർ മാസ്റ്റർ ,വി.കെ ഷംനാദ് ,മഹറലി, സി.പി റിയാസ്,ശുഹൈബ് മലപുറം, അജ്നാസ് എന്നിവർ സംസാരിച്ചു.വയനാട്ടിൽ രക്ഷാ പ്രവർത്തനത്തിന് നേതൃത്വം നൽകിയ എൻ.സി സത്താർ എലോക്കര, ഫൈസൽ കുഞ്ഞികുളം എന്നിവരെ പരിപാടിയിൽ അഭിനന്ദിച്ചു.

Post a Comment

Previous Post Next Post