Trending

വീട്ടിൽ നിർത്തിയിട്ടിരുന്ന ഓട്ടോ കത്തി നശിച്ചു.


കൂടത്തായി : വെളിമണ്ണ കുറുഞ്ചോല കണ്ടി കബീർ എന്നയാളുടെ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷ രാത്രി രണ്ട് മണിക്ക് കത്തിനശിച്ചു. വീട്ടിൽ കിടന്നുറങ്ങയായിരുന്ന കബീറിൻ്റെ മകൾ തീ ആളുന്ന വെളിച്ചം കണ്ട് ശബ്ദമുണ്ടാക്കുകയായിരുന്നു. വീട്ടുകാർ എഴുനേറ്റ് അയൽവാസികളെ വിവരം അറിയിച്ചു. പിന്നീട് മുക്കം ഫയർ സർവ്വീസ് സ്ഥലത്തെത്തുകയും നാട്ടുകാരും ഫയർ സർ വ്വീസുകാരും തീയണക്കുകയായിരുന്നു. ഓട്ടോ പൂർണ്ണമായും കത്തിനശിച്ചു.

Post a Comment

Previous Post Next Post