Trending

അധ്യാപക ദിനാഘോഷം :- കുഞ്ഞുങ്ങൾക്ക് പുഷ്പഹാരം സമ്മാനിച്ച് അധ്യാപകർ.



താമരശ്ശേരി : ഗുരുവര്യനും ഇന്ത്യയുടെ പ്രഥമ പുരുഷനുമായിരുന്ന ഡോക്ടർ രാധാകൃഷ്ണന്റെ സ്മരണയിൽ ചമൽ ഗവൺമെന്റ് എൽ പി സ്കൂളിലെ കുരുന്നുകൾ പുഷ്പഹാരമണിഞ്ഞു.
അധ്യാപകരുടെ കൈകളിൽ നിന്ന്
പൂമാലകൾ ഏറ്റുവാങ്ങി കഴുത്തിലണിഞ്ഞ വിദ്യാർഥികൾ
അധ്യാപകർക്കും പുഷ്പഹാരങ്ങൾ സമ്മാനിച്ചു.
മഹാനുഭാവന്റെ സ്മരണയിൽ ഫോട്ടോ പ്രദർശനവും സന്ദേശ പ്രചാരണവും നടത്തി.
സാമൂഹ്യ നവജാഗരണത്തിന് അധ്യാപക സമൂഹം നൽകിയ സംഭാവന
മഹോന്നതമാണ്. ഏറെ ആദരവ് അർഹിക്കുന്നവരാണ് അധ്യാപകരെന്ന്
വിദ്യാർഥികൾ പറഞ്ഞു.

Post a Comment

Previous Post Next Post