Trending

അധ്യാപക ദിനം ആചരിച്ചു



താമരശ്ശേരി :
ചമൽ,നിർമ്മല എൽ പി സ്കൂളിൽ അധ്യാപകദിനം സമുചിതമായി ആചരിച്ചു.
കാലത്തെ നിർവ്വചിക്കുന്നത് അധ്യാപക മികവിലൂടെയാണ്. കാലത്തിന് കാവലാകാൻ അധ്യാപകർക്ക് കഴിയണം.അധ്യാപക കേന്ദ്രീകൃത വിദ്യഭ്യാസം ശിശു കേന്ദ്രീകൃതവും ശിശു സൗഹൃദവുമായി രൂപാന്തരപ്പെട്ട വർത്തമാനകാലത്ത് പ്രൈമറി അധ്യാപനം അതിപ്രധാനമാണ്. സംസ്ക്കാരവും ധാർമ്മികതയും മനുഷ്യത്വവും നിറച്ച് ബാലമനസ്സുകളെ നൻമയുടെ പക്ഷത്ത് നിലനിർത്താൻ അധ്യാപകർ ചെയ്യുന്ന ശ്രമം പ്രശംസനീയമാണെന്നും ചമൽ നിർമ്മല എൽ.പി സ്കൂൾ അധ്യാപകദിനാഘോഷം ഉദ്ഘാടനം ചെയ്തു കൊണ്ട് ഫാ. ജിൻ്റോ വരകിൽ പറഞ്ഞു.

 അധ്യാപകർക്ക് പുരസ്കാരങ്ങൾ നൽകി ആദരിക്കുകയും കുട്ടികൾക്ക് മധുര വിതരണം നടത്തുകയും ചെയ്തു.പിടിഎ പ്രസിഡണ്ട് അഡ്വ ബിജു കണ്ണന്തറ അധ്യക്ഷം വഹിച്ചു. പ്രധാന അധ്യാപിക റിൻസി ഷാജു സ്വാഗതവും ക്രിസ്റ്റീന വർഗീസ് നന്ദിയും പറഞ്ഞു. പി റ്റി എ ഭാരവാഹികളായ നുറുദ്ദീൻ, ജിമ്മിച്ചൻ ദേവസ്യ,ആയിഷ സത്താർ, സിനിയ റോബി, പ്രജിത നിഖിൽ എന്നിവർ നേതൃത്വം നൽകി

Post a Comment

Previous Post Next Post