Trending

മെത്താഫിറ്റാമിനുമായി മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ യുവാവ് പിടിയിൽ



മുത്തങ്ങ : ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ നടത്തിയ പരിശോധനയിൽ
0.6 ഗ്രാം മെത്താംഫിറ്റമിനുമായി യുവാവ് അറസ്റ്റിലായി. സംഭവവുമായി ബന്ധപ്പെട്ട് മലപ്പുറം ജില്ലയിൽ, തിരൂർ എടയൂർ ഭാഗത്ത് താമസിക്കും താഴത്തെ പള്ളിയാലിൽ വീട്ടിൽ മുഹ്സിൻ ഫയാസ് നാജി ടി.പി. വയസ്സ് (26/24) എന്ന ആളാണ് പിടിയിൽ ആയത്.

 എക്സൈസ് ഇൻസ്പെക്ടർ സന്തോഷ് കെ.ജെ യുടെ നേതൃത്വത്തിലുള്ള പരിശോധന സംഘത്തിൽ പ്രിവന്റീവ് ഓഫീസർ രജിത്ത് പി.വി, സിവിൽ എക്സൈസ് ഓഫീസർമാരായ സുദീപ്. ബി, സുധീഷ്.കെ.കെ, വനിതാ സിവിൽ എക്സൈസ് ഓഫീസർമാരായ രമ്യ. ബി.ആർ, സൂര്യ കെ.വി എന്നിവരും ഉണ്ടായിരുന്നു

Post a Comment

Previous Post Next Post